യു.കെ.യിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തു നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസ്; ചിറ്റാരിക്കാല്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: യു.കെ.യിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചിറ്റാരിക്കാല്‍ സ്വദേശിയും ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി(27)യെ ആണ് ആലക്കോട് എസ്.ഐ എം.പി ഷാജിയും സംഘവും അറസ്റ്റു ചെയ്തത്. മംഗ്‌ളൂരു കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് റാക്കറ്റിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് അറസ്റ്റിലായ ജോയി എന്നു പൊലീസ് പറഞ്ഞു. യു.കെ വിസ വാഗ്ദാനം ചെയ്ത് തേര്‍ത്തല്ലിയിലെ അജോ ഫിലിപില്‍ നിന്നു 15.21 ലക്ഷം രൂപയും മൗവ്വച്ചാനിയിലെ സെബിനില്‍ നിന്നു 7.80 ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിലെ ജീവനക്കാരനായ കര്‍ണ്ണാടക ഉള്ളാള്‍ സ്വദേശി ഹബീബിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page