രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ മധ്യവയസ്‌കന്‍ ബസ് വെയ്റ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍; സംഭവം നെട്ടണിഗെയില്‍

കാസര്‍കോട്: ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് രാവിലെ ഏഴു മണിക്ക് വീട്ടില്‍ നിന്നു ഇറങ്ങിയ മധ്യവയസ്‌കനെ ഒരു മണിക്കൂറിനു ശേഷം ബസ് വെയ്റ്റിംഗ് ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബള്ളൂര്‍, കിന്നിംഗാര്‍, മദക്ക സ്വദേശി കുഞ്ഞ(50) ആണ് മരിച്ചത്. കൂലിപ്പണിക്കാരനാണ്. വ്യാഴാഴ്ച രാവിലെ ഏഴിനു ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എട്ടുമണിയോടെ മുള്ളേരിയ-കിന്നിംഗാര്‍ റോഡിലെ നെട്ടണിഗെ ബസ് വെയ്റ്റിംഗ് ഷെഡില്‍ കിടന്ന നിലയിലാണ് കാണപ്പെട്ടത്. വിവരമറിഞ്ഞ് വീട്ടുകാരെത്തി ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നു സംശയിക്കുന്നു. ഭാര്യ: ഗീത. മക്കള്‍: ശ്രീകാന്ത്, വന്ദന, അശ്വിത, കൃതിക. സഹോദരന്‍: കൃഷ്ണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page