നീലേശ്വരം, ചായ്യോത്തുള്ള ബന്ധുവിന്റെ താമസസ്ഥലത്ത് എത്തിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍; ദുരൂഹത

കാസര്‍കോട്: ബന്ധുവിന്റെ താമസസ്ഥലത്ത് എത്തിയ അന്യസംസ്ഥാന തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശി ഗൗഗംഭാര്‍ ബസമതാരി (25)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നീലേശ്വരം, ചായ്യോത്തെ ഒരു കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.തളിപ്പറമ്പില്‍ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഞായറാഴ്ച ചായ്യോത്തു താമസിക്കുന്ന ബന്ധുവിന്റെ മുറിയില്‍ എത്തിയതായിരുന്നു. അന്നു രാത്രി ബന്ധുവും ബസമതാരിയും മറ്റു ഏതാനും പേരും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നതായി പറയുന്നു. അതിനു ശേഷം കാണാതായത്രെ. തളിപ്പറമ്പിലേക്ക് തിരികെ പോയിരിക്കാമെന്നാണ് ബന്ധു ഉള്‍പ്പെടെ ഉള്ളവര്‍ …

പാക്കിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; പാക് വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചന, പാക്കിസ്ഥാന്‍ ഉത്കണ്ഠയില്‍

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇന്ത്യ കര്‍ശന നടപടികളിലേക്കു നീങ്ങിയേക്കുമെന്നു സൂചന.പാക്കിസ്ഥാന്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടക്കുന്നതും പാക്കിസ്ഥാന്‍ കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കടക്കുന്നതും ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക്കിസ്ഥാന്‍ കപ്പല്‍ അടുക്കുന്നതും തടഞ്ഞേക്കുമെന്നാണ് സൂചന.ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനെതിരെ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. സിന്ധു നദി ജല കരാര്‍ മരവിപ്പിച്ചു. പാക്കിസ്ഥാന്‍, ഇന്ത്യന്‍ വിമാനങ്ങള്‍ക്കു പാക് വ്യോമ മേഖലയില്‍ അനുമതി നിഷേധിച്ചിരുന്നു. അതേ സമയം ഇന്ത്യ പാക്കിസ്ഥാനെതിരെ ഏതു നിമിഷവും അക്രമത്തിനു തയ്യാറായേക്കുമെന്നു പാക് പ്രതിരോധ മന്ത്രി …

കാശ്മീരില്‍ പാക് വെടിവയ്പ്; തിരിച്ചടിച്ച് ഇന്ത്യ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നു കാശ്മീരിലെ 87 പൊതു പാര്‍ക്കുകളില്‍ 48 എണ്ണം താല്‍ക്കാലികമായി അടച്ചു.ജമ്മുവിലെയും കാശ്മീരിലെയും 48 പൊതു പാര്‍ക്കുകളും വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ് താല്‍ക്കാലികമായി അടച്ചത്. 26 വിനോദസഞ്ചാരികളെ ഭീകരര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് മുന്‍ കരുതല്‍ നടപടിയെന്ന നിലയില്‍ പാര്‍ക്കുകള്‍ അടച്ചത്. പ്രശസ്തമായ ദൂഷ്പത്രി, കെക്കേര്‍നാഗ്, ദുക്‌സും, സിന്‍ടോ, അച്ചാബാല്‍, ബാന്‍ഗുഡ് തടാകം, മര്‍ഗാന്‍ടോപ്പ്, ടോസമൈദാന്‍ എന്നിവ അടച്ചിട്ടവയില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.പഹല്‍ഗാം കൊലപാതകത്തെത്തുടര്‍ന്നു നിയന്ത്രണ രേഖക്കപ്പുറത്തു നിന്നു പാക്കിസ്ഥാന്‍ പ്രകോപന പരമായി വെടിവയ്പു തുടരുകയാണ്. …

പൊലീസിനെന്താ കൊമ്പുണ്ടോ?; പൊലീസ് സ്റ്റേഷനില്‍ കയറിയ പുള്ളിപ്പുലി ഇന്‍സ്‌പെക്ടറുടെ മുറി ചുറ്റി നടന്നു വീക്ഷിച്ചു, വന്ന വഴിയെ മടങ്ങി

കോയമ്പത്തൂര്‍: പുള്ളിപ്പുലി പൊലീസ് സ്റ്റേഷനില്‍ കയറി.തിങ്കളാഴ്ച രാത്രി നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ ഊട്ടി ദേശീയ പാതയിലെ നടവട്ടം പൊലീസ് സ്റ്റേഷനിലാണ് പുലി കയറിയത്. ആ സമയത്ത് സീറ്റിലിരുന്നു ജോലി ചെയ്യുകയായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ മാരിമുത്തു പുള്ളിപ്പുലിയെ കണ്ടു ഞെട്ടി വിറച്ചു മരവിച്ചിരുന്നു. നാവനങ്ങാതെ സംസാരിക്കാന്‍ പോലും കഴിയാതെ സ്തബ്ധനായിരുന്ന അദ്ദേഹത്തെ കണ്ടു പുള്ളിപ്പുലി നാണിച്ചു പോയെന്നു സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് അത് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ കടന്ന് ഓഫീസും പരിസരവും വീക്ഷിച്ച ശേഷം വന്ന വഴിയേ മടങ്ങുകയായിരുന്നെന്നു പറയുന്നു. പൊലീസ് …

കുഡ്‌ലുവിലെ ബാബു റൈ അന്തരിച്ചു

കാസര്‍കോട്: കുഡ്‌ലുവിലെ ബാബു റൈ (75) അന്തരിച്ചു. ഭാര്യ: ദേവകി. മക്കള്‍:സന്തോഷ്, നീതീഷ്, നിരീക്ഷ. മരുമക്കള്‍: ശ്രുതി, ദീക്ഷിത. സഹോദരങ്ങള്‍: ബാലകൃഷ്ണ, രാജീവി. സവാക്ക് ജില്ലാ കമ്മറ്റിയംഗമാണ് ബാബു റൈ.

ചെങ്കിളിയന്‍ ഫെസ്റ്റ് : സമുദ്ര നടുവില്‍ സൗഹൃദ സംഗമം നടത്തി ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

ദുബൈ: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചെങ്കിളിയന്‍ ഫെസ്റ്റിന്റെ ഭാഗമായി ചെങ്കിളിയന്‍ പെരുമ സീസണ്‍ 3 ‘കടല്‍ കാറ്റും കടന്ന്’ പരിപാടിയില്‍ ദുബൈ ജദ്ദാഫില്‍ സമുദ്ര നടുവില്‍ സൗഹൃദ യാത്ര നടത്തി. നാട്ടില്‍ നിന്നും വന്ന ഒരുപാട് ഫാമിലികള്‍ക്ക് നാട്ടില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കു മരുന്നിനെ കുറിച്ചും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ചും അതില്‍ സമൂഹത്തിന്റെ ജാഗ്രതകുറവിനെക്കുറിച്ചും അതിനെതിരെയുള്ള പോരാട്ടത്തെ കുറിച്ചും സരസമായി ചര്‍ച്ച ചെയ്തു.സൗഹൃദ സംഗമം മണ്ഡലം ലീഗ് പ്രസിഡന്റ് മാഹിന്‍ കേളോട്ട് ഉദ്ഘാ ടനം ചെയ്തു. വിദ്യാര്‍ത്ഥികളോട് പഠിക്കുക …

ബേഡകം, അരിച്ചെപ്പില്‍ പൊലീസിനും നാട്ടുകാര്‍ക്കും നേരെ ആക്രമണം; രക്ഷപ്പെട്ട പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കാസര്‍കോട്: ബേഡകത്ത് യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും വിവരമറിഞ്ഞ് എത്തിയ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ ബേഡകം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്നാട്, അരിച്ചെപ്പ്, പുളിക്കാല്‍ ഹൗസിലെ ജിഷ്ണു സുരേഷ് എന്ന ജിത്തു (24), സഹോദരന്‍ വിഷ്ണു സുരേഷ് (25) എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. രാത്രിയില്‍ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തി ബഹളം വച്ച ഇരുവരെയും തടയാന്‍ ശ്രമിച്ചപ്പോഴാണ് സതീഷിനു വെട്ടേറ്റത്. ഈ വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്ത് എത്തിയപ്പോഴാണ് …

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസ്; പ്രതികള്‍ക്ക് പരിശീലനം നല്‍കിയ പിഎഫ്‌ഐ നേതാവ് അറസ്റ്റില്‍, പിടിയിലായത് മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ പെട്ട ആള്‍

ബംഗ്‌ളൂരു: സുള്ള്യ, ബെല്ലാരെയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ആയുധ പരിശീലനം നല്‍കിയ ആള്‍ അറസ്റ്റില്‍. നിരോധിത സംഘടനയായ പി.എഫ്.ഐ മേഖലാ പ്രസിഡണ്ട് ഷിര്‍സി സ്വദേശി മൗസീര്‍ എന്ന ഇംതിയാസ് ഷുക്കൂറി(30)നെയാണ് ഷിര്‍സി പൊലീസ് അറസ്റ്റു ചെയ്തത്. ബംഗ്‌ളൂരു, ഭേജഹള്ളിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് അറസ്റ്റ്. പ്രവീണ്‍ നെട്ടാരു കൊലക്കേസിനു പിന്നില്‍ ഇംതിയാസ് ഷുക്കൂറിന്റെ പങ്ക് അന്വേഷണ ഏജന്‍സികള്‍ക്കു നേരത്തെ വ്യക്തമായിരുന്നു. എന്നാല്‍ ഒളിവില്‍ പോയതിനാല്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. …

വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റുകളില്‍ കയറുന്നവര്‍ ശ്രദ്ധിക്കുക; മേയ് ഒന്നു മുതല്‍ ധനനഷ്ടവും മാനഹാനിയും ഫലം

ന്യൂഡല്‍ഹി: വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകളുമായി ട്രെയിനുകളുടെ സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ കയറുന്നവര്‍ക്കു മേയ് ഒന്നു മുതല്‍ വന്‍ പിഴ ഈടാക്കുമെന്നു റെയില്‍വെ അറിയിച്ചു. പിഴ ഈടാക്കിയ ശേഷം അവരെ ജനറല്‍ കോച്ചിലേക്ക് മാറ്റും.റിസര്‍വേഷന്‍ ഉറപ്പായ യാത്രക്കാരുടെ സുരക്ഷിതത്വവും സുഗമമായ യാത്രയും ഉറപ്പാക്കാനാണിതെന്ന് അറിയിപ്പില്‍ പറഞ്ഞു. ഇപ്പോള്‍ സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ റിസര്‍വേഷന്‍ ഉറപ്പാക്കാത്തവര്‍ കയറി മറ്റുള്ളവര്‍ക്ക് ഉറപ്പായ ബര്‍ത്തുകള്‍ ഉപയോഗിക്കുന്നതും റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ നിലത്തു കിടക്കുന്നതും പതിവായിട്ടുണ്ടെന്നും അത് റിസര്‍വ്ഡ് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായും റെയില്‍വെ ചൂണ്ടിക്കാട്ടുന്നു.

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9ന്; ഫലം കാത്തിരിക്കുന്നത് 4,27,021 വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 9ന്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 4,27,021 വിദ്യാര്‍ത്ഥികളാണ് ഇത്തവണ റെഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയിട്ടുള്ളത്. ഇതില്‍ 2,17,696 പേര്‍ ആണ്‍ കുട്ടികളും 2,09,325 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ മേഖലയില്‍ 1,42,298 പേരും എയ്ഡഡ് മേഖലയില്‍ 25,5092 പേരും അണ്‍ എയ്ഡഡ് മേഖലയില്‍ 29,621 പേരുമാണ് ഇത്തവണ റെഗുറായി പരീക്ഷയെഴുതിയിട്ടുള്ളത്.

കുട്ടിക്ക് തന്റെ നിറമില്ലെന്നു പറഞ്ഞ് ഭര്‍തൃപീഡനം; യുവതി തൂങ്ങിമരിച്ചു, ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, ഭര്‍ത്താവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കുട്ടിക്ക് തന്റെ നിറമില്ലെന്നു പറഞ്ഞ് ഭര്‍ത്താവു പീഡിപ്പിക്കുന്നതില്‍ മനംനൊന്ത് യുവതി വീട്ടിനകത്തു തൂങ്ങി മരിച്ചു. ഇരിട്ടി, പായം, കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25)യാണ് ജീവനൊടുക്കിയത്. നാലുവര്‍ഷം മുമ്പാണ് കോളിത്തട്ടിലെ ജിനീഷും സ്‌നേഹയും തമ്മില്‍ വിവാഹിതരായത്. ഈ ബന്ധത്തില്‍ ഉണ്ടായ കുട്ടിക്ക് തന്റെ നിറം ഇല്ലെന്നു ആരോപിച്ചാണ് പ്രധാനമായും പീഡിപ്പിച്ചിരുന്നതെന്നു സ്‌നേഹ എഴുതിവച്ച ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സ്ത്രീധനത്തിന്റെ പേരില്‍ പീഡനം നേരിടേണ്ടി വന്നിരുന്നതായും പൊലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിലുണ്ട്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ …

മേയ് ഒന്നു മുതല്‍ എ ടി എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലില്‍ ജാഗ്രത പുലര്‍ത്തുക; സൗജന്യ ഇടപാടുപരിധി, അധിക ഇടപാടുകള്‍, ഇന്റര്‍ഫീ ഘടനകള്‍ മാറുന്നു

മുംബൈ: എ ടി എം ഇടപാടുകള്‍ക്കു മേയ് ഒന്നു മുതല്‍ പുതിയ നിരക്കുവരുന്നു. പുതിയ നിബന്ധനയനുസരിച്ചു രാജ്യത്തെ എ ടി എം സൗജന്യ ഇടപാടു പരിധികുറയും. അധിക ഇടപാടുകള്‍ക്കു ചാര്‍ജ് വരും. ഇന്റര്‍ ചേഞ്ച് ഫീസ് ഘടനയിലും മാറ്റം വരും. പുതിയ നിബന്ധന അനുസരിച്ച് സൗജന്യ എ ടി എം ഇടപാടുകളുടെ എണ്ണം കുറയും. ഒരു മാസം നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന എ ടി എം ഇടപാടിനു ഫീസും ടാക്‌സുമുണ്ടാവും. സ്ഥലങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനും മാറ്റം …

പുലിപ്പല്ലും കഞ്ചാവും കുടുക്കി; റാപ്പര്‍ വേടനെ വനം വകുപ്പ് അറസ്റ്റു ചെയ്തു

കൊച്ചി: കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പര്‍ വേടന്‍ എന്ന വി.എം ഹിരണ്‍ദാസിനെ വനം വകുപ്പ് അറസ്റ്റു ചെയ്തു. കഴുത്തില്‍ അണിഞ്ഞിരുന്ന മാലയില്‍ പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ച കുറ്റത്തിനാണ് നടപടി. പൊലീസ് കസ്റ്റഡിയിലെടുത്ത വേടനെ രാത്രിയിലാണ് വനം വകുപ്പിന് കൈമാറിയത്. രാത്രി 12 മണിയോടെ കോടനാട്, മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ച വേടനെ ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റു ചെയ്തത്.പ്രാഥമിക പരിശോധനയില്‍ ലോക്കറ്റായി ഉപയോഗിച്ചിരുന്നത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കായി പല്ല് ഹൈദരാബാദിലേക്ക് രാസപരിശോധനയ്ക്ക് അയക്കും. ജാമ്യമില്ലാ കുറ്റമാണ് …

ഇടതു-വലതു മുന്നണികളുടെ ലക്ഷ്യം അഴിമതിയും വോട്ടുബാങ്കും മാത്രം: ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍

കാസര്‍കോട്: ഇടതു-വലതു മുന്നണികളുടെ ലക്ഷ്യം അഴിമതിയും വോട്ടുബാങ്കും മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.ചൊവ്വാഴ്ച കാസര്‍കോട്ട് നടത്തിയ വികസിത കേരള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാറിന്റെ വാഗ്ദാനങ്ങളെല്ലാം വെറുതെയായി. കടം വാങ്ങിക്കാതെ ഭരണം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ് പിണറായി ഭരണം ഉണ്ടാക്കിയത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളമില്ല, ആശാവര്‍ക്കര്‍മാരുടെ കാര്യവും കഷ്ടത്തിലാണ്-അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് രാഷ്ട്രീയ പരമായി എതിര്‍പക്ഷത്താണെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദേശീയ ജനറല്‍ സെക്രട്ടറി …

മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് കവാടത്തിന് മുന്നില്‍ തകര്‍ന്ന സ്ലാബ്; കാല്‍നടയാത്രക്കാര്‍ ഭീഷണിയില്‍

കുമ്പള: ദിവസേന നൂറുകണക്കിനാളുകള്‍ കാല്‍നടയാത്രക്കു ഉപയോഗിക്കുന്ന മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് നടപ്പാത, ഓവുചാലിലെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു ഭീഷണി ഉയര്‍ത്തുന്നു.സ്‌കൂള്‍ തുറക്കാന്‍ ഒരു മാസം ഉണ്ടെങ്കിലും എസ്എസ്എല്‍സി ഫലം അടുത്താഴ്ചയോടെ വരുന്നതും പിന്നീട് അഡ്മിഷന്‍ ആരംഭിക്കുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ഇതു വഴിയുള്ള യാത്ര ഭീഷണിയാകും. തൊട്ടടുത്ത യൂനാനി ഡിസ്പെന്‍സറി, അംഗന്‍വാടി, ഭക്ഷ്യ പൊതുവിതരണ കേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നടന്നു പോകാന്‍ ഉപയോഗിക്കുന്നത് സ്‌കൂളിന് മുന്നിലുള്ള ഇതേ നടപ്പാതയാണ്.രാത്രികാലങ്ങളില്‍ സ്ലാബ് തകര്‍ന്നത് കാണാനാകാതെ ഇതുവഴി പോകുന്ന കാല്‍നടയാത്രക്കാര്‍ തകര്‍ന്ന സ്ലാബില്‍ …

സംഘടനകളും നാട്ടുകാരും പ്രവാസികളും ഓട്ടോ തൊഴിലാളികളും കൈകോര്‍ത്തു; ദീനാര്‍ യുവജന സംഘത്തിന്റെ ആംബുലന്‍സ് പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

കുമ്പള: മൊഗ്രാല്‍ നിവാസികളുടെ സ്വപ്ന പദ്ധതിയായ ആംബുന്‍സ് നാടിന്റെ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. നാടിന് സ്വന്തമായൊരു ആംബുലന്‍സ് സര്‍വീസ് വേണമെന്ന ദീനാര്‍ യുവജന സംഘത്തിന്റെ പദ്ധതിയാണ് നാട്ടുകാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും, പ്രവാസികളുടെയും, ഓട്ടോ തൊഴിലാളികളുടെയും സഹകരണത്തോടെ യാഥാര്‍ത്ഥ്യമാകുന്നത്. പ്രദേശത്തെ രോഗികളായവരെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാനും മറ്റും കാലതാമസം എടുക്കുന്ന സാഹചര്യത്തിലാണ് ദീനാര്‍ യുവജന സംഘം ഇത്തരത്തില്‍ ഒരു പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിനായി റംസാനില്‍ നടത്തിയ ക്യാമ്പയിനില്‍ പദ്ധതിക്ക് വേണ്ടി നൂറുകണക്കിനാളുകള്‍ കൈകോര്‍ത്തു; പദ്ധതി പൂര്‍ത്തീകരണം എളുപ്പമാക്കി.ആംബുലന്‍സ് …

ബേക്കല്‍, തൃക്കണ്ണാട്ട് ഒരു കോടി പതിനേഴര ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി പിടിയിലായത് മേല്‍പ്പറമ്പിലെ അബ്ദുല്‍ ഖാദര്‍; പണം സൂക്ഷിച്ചിരുന്നത് കാറിന്റെ രഹസ്യ അറയില്‍

കാസര്‍കോട്: ബേക്കല്‍, തൃക്കണ്ണാട്ട് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി പതിനേഴര ലക്ഷം രൂപയുമായി അറസ്റ്റിലായത് മേല്‍പ്പറമ്പ് സ്വദേശി. ലിയ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ (46) ചൊവ്വാഴ്ച രാവിലെയാണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ്ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബേക്കല്‍ ഡിവൈ.എസ്.പി വി.വി മനോജ്, എസ്എച്ച്ഒ അപര്‍ണ്ണ, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, പ്രൊബേഷണറി എസ്‌ഐമാരായ മനുകൃഷ്ണന്‍, അഖില്‍, എസ്‌ഐമാരായ സുഭാഷ്, ബാലചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിജേഷ്, തീര്‍ത്ഥന്‍, ഡ്രൈവര്‍ സജേഷ് എന്നിവരുടെ …

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് കാസര്‍കോട്ട് ഉജ്വല വരവേല്‍പ്പ്; കേരള വികസന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ രാജീവ് ചന്ദ്രശേഖറെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവേശഭരിതരായ പ്രവര്‍ത്തകരുടെ വന്‍ ജനാവലി വരവേറ്റു. കേരള യാത്രാ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം തിങ്കളാഴ്ച രാത്രി കാസര്‍കോട്ടെത്തിയത്. രാവിലെ പുതിയ ബസ് സ്റ്റാന്റിനടുത്ത് നടന്ന കേരള വികസന കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിനുള്ള സമഗ്രവും സന്തുലിതവുമായ ബിജെപിയുടെ കാഴ്ചപ്പാടും പരിപാടികളും കണ്‍വെന്‍ഷനില്‍ അദ്ദേഹം വിശദീകരിച്ചു. പരിപാടികളുടെ വിജയത്തിനു പ്രവര്‍ത്തകരുടെയും ജനങ്ങളുടെയാകെയുമുള്ള കൂട്ടായ്മ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ …