കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്നു ജോലി കഴിഞ്ഞ് ഇറങ്ങിയ ജീവനക്കാരി എവിടെ?; മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട്ടെ ഒരു ജ്വല്ലറിയിലെ ജീവനക്കാരിയായ യുവതിയെ കാണാതായതായി പരാതി. പരവനടുക്കം, മണിയങ്ങാനത്തെ എം. ശരണ്യ (35)യെ ആണ് കാണാതായത്. ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. പതിവുപോലെ ബുധനാഴ്ച രാവിലെ ജ്വല്ലറിയിലേക്ക് ജോലിക്കു പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അഞ്ചു മണിയോടെ ജോലി കഴിഞ്ഞ് ഇറങ്ങിയിരുന്നതായുള്ള വിവരമാണ് ലഭിച്ചത്. അഞ്ചുമണിക്കും ആറു മണിക്കുമിടയിലാണ് യുവതിയെ കാണാതായതെന്നു മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. മൂന്നു മക്കളുടെ മാതാവാണ് ശരണ്യ. യുവതിയെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

You cannot copy content of this page