കാസര്‍കോട് വഴി കടത്തിക്കൊണ്ടു പോയ നാലര കിലോ കഞ്ചാവുമായി കമറുന്നീസ അറസ്റ്റില്‍

കാസര്‍കോട്: മംഗ്‌ളൂരുവില്‍ നിന്നു ട്രെയിന്‍ വഴി കടത്തിക്കൊണ്ടു പോയ നാലര കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട്, വെസ്റ്റ്ഹില്‍ സ്വദേശിനിയായ കമറുന്നീസ (45)യെ ആണ് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു വച്ചു അറസ്റ്റു ചെയ്തത്. ട്രെയിനില്‍ കഞ്ചാവു കടത്തുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനിലും പരിസരത്തും വനിതാ പൊലീസ് അടക്കമുള്ളവരെ വിന്യസിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരു ഭാഗത്തു നിന്നു എത്തിയ ട്രെയിനില്‍നിന്നു ഇറങ്ങിപ്പോവുകയായിരുന്ന യുവതിയുടെ നടത്തത്തിലും പരുങ്ങലിലും സംശയം തോന്നി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
മംഗ്‌ളൂരുവില്‍ നിന്നു ഒരാളാണ് കഞ്ചാവ് കൈമാറിയതെന്നാണ് കമറുന്നീസ പൊലീസിനു മൊഴി നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസർകോട് എം.ജി. റോഡ് പ്രവേശന കവാടത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം: കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ്: സൗജന്യമായി ഭൂമി വിട്ടുനൽകുന്നവർക്ക് ആശ്വാസകരമായ നടപടിയുമായി സർക്കാർ; സഭയിൽ കല്ലട്ര മാഹിൻ എം.എൽ.എയുടെ സബ്മിഷൻ ഫലം കണ്ടു
Scroll to top

You cannot copy content of this page