രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ മഞ്ചേശ്വരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു; സംഭവം സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി നടന്ന സല്‍ക്കാരത്തിനിടയില്‍
കാസര്‍കോട്: സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ യുവാവ് സല്‍ക്കാരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം, പത്താംമൈല്‍ അണ്ടര്‍ പാസേജിനു സമീപത്തെ പരേതനായ ഹസൈനാറിന്റെ മകന്‍ അഹമ്മദ് ഹസ്സന്‍ എന്ന നൗമാന്‍ (25) ആണ് മരിച്ചത്. സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി ഞായറാഴ്ച രാത്രി മീഞ്ച, മൂടംബയലിലെ റിസോര്‍ട്ടില്‍ നടന്ന സല്‍ക്കാരത്തിനിടയിലാണ് സംഭവം. കുഴഞ്ഞു വീണ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സൗദി അറേബ്യയിലെ ദമാമിലെ സിസിടിവി ഷോറൂമിലെ ജീവനക്കാരനായിരുന്നു മൂന്നു …