നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ നിര്‍ണായക യോഗം ഇന്ന്; ‘അമ്മ’ കമ്മിഷനു മുന്‍പാകെ ഷൈന്‍ ഹാജരാകും

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി ഉപയോഗ കേസില്‍ തുടരന്വേഷണ നടപടികള്‍ തീരുമാനിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയെ അന്വേഷണ സംഘം കേസിന്റെ പുരോഗതി അറിയിക്കും. ഷൈനിനെ രണ്ടാമതും ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. നേരത്തെ തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ഷൈനിനോടു പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. മൊഴികള്‍ ഉള്‍പ്പെടെ പരിശോധിച്ചതിനു ശേഷം ഇനി ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നായിരുന്നു ഇത്. ഷൈന്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
അതിനിടെ ഷൈനിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറും ഇന്ന് യോഗം ചേരും. രാവിലെ 11ന് നടക്കുന്ന യോഗത്തില്‍ ഷൈനിനെ സിനിമയില്‍ നിന്നു മാറ്റി നിര്‍ത്തുന്നത് ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ചയാകും. സിനിമ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിന്‍സിയുടെ പരാതി അന്വേഷിക്കുന്ന താരസംഘടനയായ അമ്മയുടെ കമ്മിഷന് മുന്‍പാകെ ഷൈന്‍ ഇന്ന് ഹാജരാകും. ഷൈനെ സംഘടനയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യം അമ്മയില്‍ ശക്തമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page