രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ മഞ്ചേശ്വരം സ്വദേശി കുഴഞ്ഞു വീണു മരിച്ചു; സംഭവം സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി നടന്ന സല്‍ക്കാരത്തിനിടയില്‍

കാസര്‍കോട്: സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നും എത്തിയ യുവാവ് സല്‍ക്കാരത്തിനിടയില്‍ കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം, പത്താംമൈല്‍ അണ്ടര്‍ പാസേജിനു സമീപത്തെ പരേതനായ ഹസൈനാറിന്റെ മകന്‍ അഹമ്മദ് ഹസ്സന്‍ എന്ന നൗമാന്‍ (25) ആണ് മരിച്ചത്. സുഹൃത്തിന്റെ കല്യാണത്തിനു മുന്നോടിയായി ഞായറാഴ്ച രാത്രി മീഞ്ച, മൂടംബയലിലെ റിസോര്‍ട്ടില്‍ നടന്ന സല്‍ക്കാരത്തിനിടയിലാണ് സംഭവം. കുഴഞ്ഞു വീണ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സൗദി അറേബ്യയിലെ ദമാമിലെ സിസിടിവി ഷോറൂമിലെ ജീവനക്കാരനായിരുന്നു മൂന്നു വര്‍ഷം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. ബുധനാഴ്ച നടക്കുന്ന സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനാണ് രണ്ടു ദിവസം മുമ്പ് നാട്ടില്‍ എത്തിയത്. നൗമാന്റെ ആകസ്മിക വേര്‍പാടില്‍ കണ്ണീരൊഴുക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും. മാതാവ്: സാഹിറ. സഹോദരങ്ങള്‍: നൗഷീര്‍, നൗഫല്‍, നിഹാല്‍, സുഫീന. ഖബറടക്കം മഗ്‌രീബിനു ശേഷം ഉദ്യാവാര്‍ ആയിരം ജമാഅത്ത് പള്ളി അങ്കണത്തില്‍ നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page