ഗുരോ, പൊറുക്കണം!
‘അക്കാലത്ത് ലോകത്തെങ്ങുമുള്ള ആളുകള്‍ പേരെഴുതിക്കണം’ എന്ന് ഔഗസ്തസ് സീസര്‍ കല്‍പ്പന പുറപ്പെടുവിച്ചു. കുറേന്യാസ് സിറിയയിലെ ദേശാധികാരി ആയിരിക്കെയാണ് ഒന്നാമത്തെ പേരെഴുത്ത് നടന്നത്: എല്ലാവരും തങ്ങളുടെ സ്വന്തം ദേശത്ത് പോയി പേരെഴുതിക്കേണ്ടതാണ്. (ബൈബിള്‍ പുതിയ നിയമം-ലൂക്കോസിന്റെ സുവിശേഷം. രണ്ടാം അധ്യായം.) ‘പേരെഴുത്ത്’-അതാണ് ഇംഗ്ലീഷിലെ സെന്‍സസ്. 10 വര്‍ഷം കൂടുമ്പോള്‍ പേരെഴുതിക്കുക എന്നതാണ് ഇന്ത്യയിലെ ക്രമം. കണക്കെടുപ്പുകാരന്‍ (സെന്‍സസ് വളണ്ടിയര്‍) വീട് തോറും സന്ദര്‍ശിച്ച് പേര് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പട്ടികയില്‍ രേഖപ്പെടുത്തും. അത് ഇനം തിരിച്ച് ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കും. അതാണ് …