പണയസ്വര്‍ണ്ണം എടുത്തുമാറ്റി പകരം മുക്കുപണ്ടങ്ങള്‍ വച്ചു; ഒരാള്‍ കസ്റ്റഡിയില്‍, സംഭവം സിപിഎം സിയന്ത്രണത്തിലുള്ള ബാങ്കില്‍, ഭാര്യയുടെ സ്വര്‍ണ്ണവും സമാനരീതിയില്‍ തട്ടിയെടുത്ത പ്രാദേശിക നേതാവ് ഒളിവില്‍
കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കുട്ടുപ്പുഴ, ആനപ്പന്തി സഹകരണ ബാങ്കില്‍ വന്‍ മുക്കുപണ്ട തട്ടിപ്പ്. കുട്ടുപ്പുഴ, കച്ചേരിക്കടവ് സ്വദേശി സുനീഷ് തോമസി(28)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ സൂത്രധാരനായ ബാങ്ക് കാഷ്യറും പ്രാദേശിക-സിപിഎം നേതാവുമായ സുധീര്‍ തോമസ് ഒളിവില്‍ പോയി.ആനപ്പന്തി സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് 60 ലക്ഷം രൂപയുടെ തട്ടിപ്പ് അരങ്ങേറിയത്. ബാങ്കില്‍ പണയം വച്ച സ്വര്‍ണ്ണം എടുത്തുമാറ്റി പകരം മുക്കുപണ്ടം വച്ചാണ് തട്ടിപ്പ് നടത്തിയത്. പണയ ഉരുപ്പടികള്‍ തിരികെയെടുത്ത പ്രവാസിയായ ഇടപാടുകാരന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പണയ സ്വര്‍ണ്ണത്തിനു …