മഹാഭാരത് അവസാന ചിത്രമായേക്കും? അഭിനയത്തിൽ നിന്ന് വിരമിക്കുമെന്ന സൂചനയുമായി അമീർഖാൻ

മുംബൈ: അഭിനയം നിർത്താൻ ബോളിവുഡ് സൂപ്പർതാരം അമീർ ഖാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. സ്വപ്ന ചിത്രമായ മഹാഭാരതിൽ ശ്രീകൃഷ്ണനായി അഭിനയിച്ച ശേഷമാകും വിടവാങ്ങലെന്നാണ് നടൻ സൂചന നൽകിയത്. ആമിർഖാന്റെ റിലീസിനൊരുങ്ങുന്ന ‘സിതാരെ സമീൻ പർ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് പ്രതികരണം.
സിതാര സമീൻപറിന്റെ റിലീസിനു ശേഷം തന്റെ ദീർഘകാല സ്വപ്ന പദ്ധതിയായ മഹാഭാരതിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കും. വർഷങ്ങളായി ഈ ചിത്രം ഹൃദയത്തിൽ കൊണ്ടു നടക്കുകയാണ്. തന്റെ ഹൃദയത്തോട് അടുത്തു നിൽക്കുന്ന കൃതിയാണിതെന്നും നടൻ പറഞ്ഞു.
മഹാഭാരതം അവസാന ചിത്രമാണോയെന്ന ചോദ്യത്തിനു ഒരു പക്ഷേ അത് ചെയ്തതിനു ശേഷം തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയേക്കാമെന്നും ആമിർ പറഞ്ഞു.
ആർ.എസ്. പ്രസന്ന സംവിധാനം ചെയ്യുന്ന ‘സിതാരെ സമീൻ പർ’ സിനിമയിൽ ഭിന്നശേഷിക്കാരുടെ ബാസ്ക്കറ്റ് ബോൾ ടീമിന്റെ പരിശീലകനായാണ് ആമിർ വേഷമിടുന്നത്. ജൂൺ 20നാണ് റിലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page