300 കിലോമീറ്റർ സഞ്ചരിച്ചിട്ടും രക്ഷപ്പെടാനായില്ല. 4 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം അലമാരയിൽ ഒളിപ്പിച്ച് അമ്മയും കാമുകനും.

ജയ്പുർ: 4 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി 300 കിലോമീറ്ററോളം സഞ്ചരിച്ച് അമ്മയും കാമുകനും. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. റോഷൻഭായിയും പങ്കാളി മഹാവീർ ഭൈർവെയുമാണ് കൃത്യത്തിനു പിന്നിൽ. ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ റോഷൻഭായി കഴിഞ്ഞ 7 മാസമായി മഹാവീർ ഭൈർവെയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. ഇതിനിടെ റോഷൻഭായിയുടെ ആദ്യ ബന്ധത്തിലെ 4 വയസ്സുകാരിയായ മകൾ ഇഷിക കൊല്ലപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ഇരുവരും മൃതദേഹവുമായി 300 കിലോമീറ്ററോളം അകലെയുള്ള മഹാവീറിന്റെ ബാരൻ ജില്ലയിലെ വീട്ടിലെത്തി. തുടർന്ന് മൃതദേഹം തുണി കൊണ്ട് മൂടി പ്ലാസ്റ്റിക് ബാഗിലാക്കി അലമാരയിൽ ഒളിപ്പിച്ചു. എന്നാൽ ദുർഗന്ധം വമിച്ചതു ശ്രദ്ധയിൽപെട്ട മഹാവീറിന്റെ പിതാവ് അലമാര പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ച മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി മഹാവീറിനെ അറസ്റ്റ് ചെയ്തു. റോഷൻഭായി ഒളിവിലാണ്. പതിനഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് മഹാവീർ. കൊലപാതകവും വധശ്രമവും മോഷണവും ഉൾപ്പെടെ ഇതിൽ പെടുന്നു. 2022ൽ ഒരു കർഷകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ ഒരു വർഷം മുൻപാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page