ബംഗ്ലദേശ് കറൻസിയിൽ നിന്ന് മുജീബുർ റഹ്മാനെ നീക്കി: പകരം ക്ഷേത്രങ്ങളും കൊട്ടാരങ്ങളും

ധാക്ക: ബംഗ്ലാദേശിൽ കറൻസി നോട്ടുകളിൽ നിന്ന് രാഷ്ട്രപിതാവും മുൻ പ്രധാനമന്ത്രിയുമായ ഷെ്ഖ് മുജീബുർ റഹ്മാനെ പുറത്താക്കി. പുറത്താക്കപ്പെട്ടതോടെ രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് മുജീബുർ റഹ്മാൻ.
ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന നോട്ടുകളിലാണ് മാറ്റം. മുജീബ് റഹ്മാനു പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര കൊട്ടാരങ്ങളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ നോട്ടുകൾ രൂപകൽപന ചെയ്തത്. ഒപ്പം അന്തരിച്ച വിഖ്യാത ചിത്രകാരൻ സൈനുൽ അബീദിന്റെ കലാസൃഷ്ടികളും 1971ലെ വിമോചന സമരത്തിൽ മരിച്ചവരുടെ ദേശീയ രക്തസാക്ഷി സ്മാരകവും നോട്ടിലുണ്ട്.
നേരത്തേ മുജീബുർ റഹ്മാനെ രാഷ്ട്രപിതാവിന്റെ സ്ഥാനത്തു നിന്നു നീക്കി പാഠപുസ്തകങ്ങൾ പുറത്തിറക്കിയിരുന്നു. ഒപ്പം മുജീബുർ റഹ്മാന്റെ അവാമി ലീഗ് പാർട്ടിയെ നിരോധിക്കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തുണ്ടായ ആഭ്യന്തര കലാപത്തെ തുടർന്നാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. അന്നു മുതൽ പട്ടാളത്തിന്റെ പിന്തുണയുള്ള ഇടക്കാല സർക്കാരാണ് രാജ്യം ഭരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page