നീറ്റ് പി.ജി 2025 പരീക്ഷാ തീയതി: ഹര്‍ജി സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ ഒറ്റ ഷിഫ്ടില്‍ ഒന്നിച്ചു നടത്തുന്നതിനു നാഷണല്‍ ബോഡ് ഓഫ് എക്‌സാമിനേഷന്‍സ് സുപ്രിം കോടതിയോട് അനുമതി ആരാഞ്ഞു.
ദേശീയ പരീക്ഷാ ബോഡിന്റെ അപേക്ഷ വെള്ളിയാഴ്ച സുപ്രിം കോടതി പരിഗണിക്കും.
2025 ജൂണ്‍ 15നു നടത്താനിരുന്ന നീറ്റ് പി.ജി പരീക്ഷ രണ്ടു ഷിഫാടാക്കാതെ ഒരേ സമയം ഒന്നിച്ചു നടത്തണമെന്ന സുപ്രിം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്. രണ്ടു ഷിഫ്ടായി നടത്തുന്ന പ്രവേശന പരീക്ഷ വിദ്യാര്‍ത്ഥികളില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന യുണൈറ്റഡ് ഡോക്ടേര്‍സ് ഫ്രണ്ടിന്റെ ഹര്‍ജിയെത്തുടര്‍ന്നാണ് പരീക്ഷ സുപ്രിം കോടതി മാറ്റിവച്ചത്. പരീക്ഷക്കു വേണ്ട ഭൗതിക സൗകര്യങ്ങള്‍ ഉറപ്പാക്കിയതായും ഒക്ടോബര്‍ 3ന് പരീക്ഷ നടത്താന്‍ അനുമതി നല്‍കണമെന്നും നാഷണല്‍ ബോഡ് ഓഫ് എക്‌സാമിനേഷന്‍സ് സുപ്രിം കോടതിയില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page