കുറ്റിക്കോലിലെ മുസ്ലിം യൂത്ത് ലീഗ് നേതാവ് ഫൈസല്‍ അസുഖം മൂലം മരിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡണ്ട് പടുപ്പ് ടൗണിലെ ഫൈസല്‍ (45) അസുഖം മൂലം മരിച്ചു. ഞായറാഴ്ച രാത്രി എട്ടു മണിയോടെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. കുറ്റിക്കോല്‍ എയുപി സ്‌കൂളിലെ റിട്ട. അധ്യാപകനും മുസ്ലിം ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും പടുപ്പ് ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറിയുമായ മുഹമ്മദ് കുട്ടി മാസ്റ്ററാണ് പിതാവ്. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഷക്കീല. മക്കള്‍: മുഹമ്മദ് ഫായിസ്, ഇജാസ്. …

ഗുളികവനത്തിലെ പഠിപ്പുര മലിനപ്പെടുത്തിയ കേസ്; ഉപ്പള സ്വദേശിയായ പിടികിട്ടാപ്പുള്ളി 13 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

കാസര്‍കോട്: ഗുളിക വനത്തിലെ പഠിപ്പുര മലിനപ്പെടുത്തിയെന്ന കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഉപ്പള, ഹിദായത്ത് നഗറിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് സിറാജി(33)നെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. 2012 നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ഉപ്പള, സോങ്കാലിലെ ഗുളിക വനത്തിന്റെ പഠിപ്പുര മലിനമാക്കിയെന്നാണ് കേസ്. പ്രസ്തുത കേസില്‍ നവംബര്‍ 21ന് കുമ്പള പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങിയ മുഹമ്മദ് സിറാജിനെ പിടികൂടാന്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും …

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി, മാതൃസഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മാതൃസഹോദരന്‍ അറസ്റ്റില്‍. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 40കാരനാണ് അറസ്റ്റിലായത്.കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭാര്യ പിണങ്ങിപ്പോയതിനാല്‍ പ്രതിയായ യുവാവ് സഹോദരിക്കൊപ്പമാണ് താമസം. പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും എത്തുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടാകാറില്ല. ഈ സമയത്താണ് പെണ്‍കുട്ടി നിരന്തരമായ പീഡനത്തിനു ഇരയായിരുന്നത്. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പീഡനവിവരം പുറത്തു പറയാതിരുന്നതെന്നു പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. പോക്‌സോ പ്രകാരം …

ബേത്തൂര്‍പാറ ചൊട്ടത്തോലിലെ ശാന്ത അന്തരിച്ചു

കാസര്‍കോട്: ബേത്തൂര്‍പാറ ചൊട്ടത്തോലിലെ നാരായണന്‍ നായരുടെ ഭാര്യ ശാന്ത(60) അന്തരിച്ചു. മക്കള്‍: സുധീഷ്, ശ്രുതി (ക്ലര്‍ക്ക്, സി.എസ്.ബി ബാങ്ക്, കാസര്‍കോട്). മരുമകന്‍: ശരത് ബാബു (എച്ച്്.ഡി.എഫ്.സി ബാങ്ക്). സഹോദരങ്ങള്‍: മാധവന്‍ നായര്‍, മുത്തു നായര്‍, കുഞ്ഞമ്പു നായര്‍, ദാമോദരന്‍ നായര്‍, പരേതയായ രമണി.

പതിനേഴുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കി; പള്ളി വികാരിക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനേഴ് വയസ്സുള്ള ആണ്‍കുട്ടിയെ മൂന്നു മാസക്കാലം നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ പള്ളിവികാരിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ഫാദര്‍ പോള്‍ തട്ടുപറമ്പി(45)നെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്. 2024 മെയ് 15 മുതല്‍ ആഗസ്ത് 13 വരെയുള്ള കാലയളവില്‍ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചുവെന്നാണ് പരാതി.പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ക്ഷേത്ര ദര്‍ശനത്തിനെത്തിയ വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു

മംഗ്‌ളൂരു: ക്ഷേത്ര ദര്‍ശനത്തിനു എത്തിയ വിദ്യാര്‍ത്ഥി കുളത്തില്‍ വീണു മരിച്ചു. ബണ്ട്വാള്‍, ബിമൂട ഗവ പ്രീ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയും വാഗ, കരിഞ്ഞക്രോസിനു സമീപത്തെ ശ്രീധര്‍ മുള്യയുടെ മകനുമായ ചേതന്‍ (9) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. കാല്‍ കഴുകുന്നതിനായി കുളത്തിന്റെ പടികള്‍ ഇറങ്ങുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പ്രശ്വിത് ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ പരിസരവാസികള്‍ ചേതനെ കരക്കെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബണ്ട്വാള്‍ പൊലീസ് കേസെടുത്തു.

പെരുന്നാള്‍ നിസ്‌കാരത്തിനു പള്ളിയിലെത്തിയ ബംബ്രാണ ജുമാമസ്ജിദിലെ മുന്‍ മുക്രി കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: പെരുന്നാള്‍ നിസ്‌കാരത്തിനായി പള്ളിയിലെത്തിയ മുന്‍ മുക്രി കുഴഞ്ഞു വീണു മരിച്ചു. ബംബ്രാണ ജുമാമസ്ജിദിനു സമീപത്തെ അബ്ദുല്‍ ഖാദര്‍ മുക്രി (68)യാണ് മരിച്ചത്.30 വര്‍ഷക്കാലം ബംബ്രാണ പള്ളിയില്‍ മുക്രിയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പള്ളിയിലെത്തി സുബ്ഹി നിസ്‌കാരം നടത്തി വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് ദേഹശുദ്ധി വരുത്തിയ ശേഷം പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിക്കുന്നതിനായി പള്ളിയില്‍ എത്തിയതായിരുന്നു. പടികള്‍ കയറുന്നതിനിടയില്‍ കുഴഞ്ഞു വീണ അബ്ദുല്‍ ഖാദറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ആയിഷ. മക്കള്‍: അഷ്‌റഫ് അസ്ഹരി, നസീമ, …

കുമ്പള, നാരായണമംഗലത്ത് യുവാവിനു കുത്തേറ്റു ഗുരുതരം; സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട്: കുമ്പള, കോയിപ്പാടി, നാരായണമംഗലത്ത് യുവാവിനു കുത്തേറ്റു. വി.വി മധു(46)വിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹോദരി ഭര്‍ത്താവായ നാരായണമംഗലത്തെ മോഹനനെ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാര്‍ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 11.45മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സഹോദരിയെ മര്‍ദ്ദിക്കുന്നതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

വലിയപറമ്പില്‍ യുവതിയെ കാണാതായി

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വലിയപറമ്പയിലെ ഭര്‍തൃമതിയെ കാണാതായി. വെളുത്തപൊയ്യയിലെ ടി.യു ആതിര (25) യെ ആണ് കാണാതായത്. ജൂണ്‍ അഞ്ചിനു രാവിലെ വീട്ടില്‍ നിന്നു പോയതിനു ശേഷം തിരികെ വന്നില്ലെന്നു ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബന്തിയോട്ട് എംഡിഎംഎയുമായി ഉപ്പള സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: പുലര്‍ച്ചെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായെത്തിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. ഉപ്പള, മണിമുണ്ട ഹൗസില്‍ മുഹമ്മദ് ഹര്‍ഷാദി (50)നെയാണ് ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ സ്‌ക്വാഡും കുമ്പള എസ്.ഐ കെ.പി ഗണേശനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെ ബന്തിയോട്ട് വച്ചാണ് അറസ്റ്റ്. ഇയാളില്‍ നിന്നു 3.53 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇടിഞ്ഞു പൊളിഞ്ഞ ഒരു കെട്ടിടത്തിനു സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട മുഹമ്മദ് ഹര്‍ഷാദിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെത്തിയത്.

മഞ്ചേശ്വരത്തെ സമാന്തര ലോട്ടറി കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്; 2 പേര്‍ അറസ്റ്റില്‍, മഡ്ക്ക കളി തടയാന്‍ കര്‍ശന നടപടിക്കു ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം

കാസര്‍കോട്: മഞ്ചേശ്വരത്തെ രണ്ട് സമാന്തര ലോട്ടറി കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ്. 23,510 രൂപയുമായി രണ്ടു പേര്‍ അറസ്റ്റില്‍. മഞ്ചേശ്വരം, കനില, മിത്ത കനില ഹൗസിലെ രവീണ്‍ കുമാര്‍ (42), ആചാരിമൂലയിലെ സച്ചിന്‍കുമാര്‍ (44) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ കെ.ജി രതീഷും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിക്കു സമീപത്തെ ലോട്ടറി സ്റ്റാളിനു സമീപത്തു വച്ചാണ് സച്ചിന്‍ കുമാറിനെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്നു 14,520 രൂപയും സമാന്തര …

നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി വിവാഹിതനായി: വധു ചിത്രകാരി

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം നാഗാർജുനയുടെയും നടി അമല അക്കിനേനിയുടെയും മകനും നടനുമായ അഖിൽ അക്കിനേനി വിവാഹിതനായി. ഹൈദരാബാദിൽ നിന്നുള്ള ചിത്രകാരി സൈനബ് റാവ്ജിയാണ് വധു.നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന വിവാഹ ചടങ്ങിൽ നടൻ രാംചരണും പങ്കെടുത്തു. കഴിഞ്ഞ നവംബറിലാണ് 39 വയസ്സുകാരിയായ സൈബുമായി പ്രണയത്തിലാണെന്നും വിവാഹ നിശ്ചയം കഴിഞ്ഞെന്നും 30കാരനായ അഖിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. ആന്ധ്രയിലെ പ്രമുഖ വ്യവസായി സുൽഫി റാവ്ജിയുടെ മകളാണ് സൈനബ്. ചിത്രകാരിയായ സൈനബ് ഇന്ത്യക്കു പുറമെ ദുബായിലും ലണ്ടനിലും ഒട്ടേറെ …

ഇന്ത്യയുടെ 2 ലോകകപ്പ് വിജയങ്ങളിലെ പങ്കാളി ; ക്രിക്കറ്റ് താരം പിയൂഷ് ചൗള വിരമിച്ചു

ലക്നൗ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലഗ്സ്പിന്നർ പിയൂഷ് ചൗള പ്രഫഷണൽ ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചതായി താരം പ്രഖ്യാപിച്ചു. 3 ടെസ്റ്റുകളിലും 7 ട്വിന്റി20കളിലും 25 ഏകദിന മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചു. ആകെ 43 വിക്കറ്റുകൾ നേടി. 2007ലെ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ടീമിൽ അംഗമായിരുന്നു. 2012ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആഭ്യന്തരക്രിക്കറ്റിൽ ഉത്തർപ്രദേശിനു വേണ്ടി 137 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 5480 …

നിലമ്പൂരില്‍ വന്യമൃഗങ്ങള്‍ അലറിവിളിക്കുമ്പോള്‍ എല്‍ഡിഎഫ് പ്രണയത്തെക്കുറിച്ചും യുഡിഎഫ് ഫാഷന്‍ ഷോ പ്രചരണത്തിലും വ്യാപൃതരെന്ന് പിവി അന്‍വര്‍

മലപ്പുറം: നിലമ്പൂരിലെ മലയോരങ്ങളില്‍ വന്യമൃഗങ്ങള്‍ മനുഷ്യരെ കടിച്ചു കീറുമ്പോള്‍ ഇടതു സ്ഥാനാര്‍ത്ഥി പ്രണയത്തെക്കുറിച്ചു പ്രസംഗിച്ചു നടക്കുകയാണെന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ പരിഹസിച്ചു.വലതുമുന്നണി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ഫാഷന്‍ഷോ പ്രചരണത്തില്‍ മുഴുകിയിരിക്കുകയാണെന്നു അന്‍വര്‍ പറഞ്ഞുു.അന്‍വറിന്റെ സാന്നിധ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു പ്രചരണ രംഗത്തു ചൂടു പകരുന്നുണ്ട്.നിലമ്പൂര്‍ നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറും ജനതാദള്‍ എസ് ദേശീയ സമിതി അംഗവുമായ എരഞ്ഞിക്കല്‍ ഇസ്മയിലും 50 ദള്‍ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ കുറിച്ചു വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അന്‍വര്‍. പ്രചരണം രണ്ടു ദിവസം …

സഹകരണ പെന്‍ഷന്‍ പ്രൊഫോര്‍മ നല്‍കാന്‍ ജൂണ്‍ 13ന് വീണ്ടും സിറ്റിംഗ്

കാസര്‍കോട്: സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്കു മാറ്റുന്നതിനു സഹകരണ പെന്‍ഷന്‍കാരുടെ പ്രൊഫോര്‍മ പ്രകാരമുള്ള വിവരങ്ങള്‍ സ്വീകരിക്കുന്നതിനു പെന്‍ഷന്‍ ബോഡ് എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തുന്നു. പെന്‍ഷന്‍ ബോഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യഘട്ടത്തില്‍ നല്‍കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി ജൂണ്‍ 13 മുതല്‍ 26 വരെയാണ് വീണ്ടും സിറ്റിംഗ് നടത്തുന്നത്.ജൂണ്‍ 13ന് തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലും 16നു കണ്ണൂര്‍, കൊല്ലം ജില്ലകളിലും 17ന് തൃശൂരിലും 18ന് കോഴിക്കോട്ടും 19നു എറണാകുളം ജില്ലയിലും 20ന് കോട്ടയത്തും 21ന് മലപ്പുറത്തും …

കുമ്പളയില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

കാസര്‍കോട്: സ്ത്രീയ ആക്രമിച്ച കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റു ചെയ്തു. ബന്തിയോട്ടെ ജലീലി(35)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും പ്രൊബേഷന്‍ എസ്‌ഐ അനന്തകൃഷ്ണനും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 2019ല്‍ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജലീലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സ്ത്രീയ അക്രമിച്ച കേസിനു പുറമെ അടിപിടിക്കേസിലും ഇയാള്‍ പ്രതിയാണെന്നു കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങി; 20കാരനെ കാഞ്ഞങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞു പിടികൂടി

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കാഞ്ഞങ്ങാട്ട് പിടിയില്‍. തിരുവനന്തപുരം, ചിറയിന്‍കീഴ് സ്വദേശി കാര്‍ത്തികേയന്‍ എന്ന അച്ചു (20) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട്, കുശാല്‍ നഗര്‍ സബിത ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. ചിറയിന്‍കീഴ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെയാണ് അച്ചുവിനെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ഇയാള്‍ക്കെതിരെ ചിറയിന്‍കീഴ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. ഇതോടെ നാട്ടില്‍ നിന്നു മുങ്ങിയ അച്ചു പല സ്ഥലങ്ങളില്‍ കറങ്ങിത്തിരിഞ്ഞ ശേഷമാണ് കാഞ്ഞങ്ങാട്ട് …

അച്ചടക്ക ലംഘനം; കുമ്പഡാജെ മണ്ഡലം കോണ്‍.നിര്‍വാഹക സമിതി അംഗം അനന്തുറൈയെ പുറത്താക്കി

കാസര്‍കോട്: പാര്‍ട്ടിയും പാര്‍ട്ടി സംവിധാനവും പഞ്ചായത്തു തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിയതിനിടയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. കുമ്പഡാജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വ്വാഹക സമിതി അംഗം അനന്തു റൈയെ ആണ് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ പുറത്താക്കിയത്. അച്ചടക്കം ലംഘിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പാര്‍ട്ടിക്കെതിരെ പ്രചരണം നടത്തുന്നുവെന്ന മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോണ്‍ ക്രാസ്തയുടെ പരാതി പ്രകാരമാണ് അച്ചടക്ക നടപടി.