നീര്‍ച്ചാലില്‍ ജെസിബി ഓപ്പറേറ്റര്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ജെസിബി ഓപ്പറേറ്ററെ വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, സുള്ള്യ, പേരാജെ നിധിമല സ്വദേശിയായ ടി.എന്‍ കുമാര്‍ (26)ആണ് പാടലടുക്ക, നിടുഗളയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതായിരുന്നു. പിന്നീട് ഒരു സുഹൃത്ത് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. പല തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ സംശയം തോന്നി സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ …

പഞ്ചാബില്‍ വീണ്ടും വ്യാജ മദ്യ ദുരന്തം; 14 പേര്‍ മരിച്ചു

ചണ്ഡിഗഡ്: പഞ്ചാബില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; 14 പേര്‍ മരിച്ചു. തേര്‍വാള്‍, മാരി, പടാല്‍പുരി, ഭംഗലി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റു ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതു മൂന്നാം തവണയാണ് പഞ്ചാബില്‍ വ്യാജമദ്യ ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഡിജെയെയും ലൈറ്റിംഗിനെയും ചൊല്ലി തര്‍ക്കം; ഒന്‍പതാം ക്ലാസുകാരനെ ആറാം ക്ലാസുകാരന്‍ കുത്തിക്കൊന്നു

മംഗ്‌ളൂരു: ഡിജെയെയും ലൈംറ്റിംഗിനെയും ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണെന്നു പറയുന്നു, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആറാംക്ലാസുകാരന്‍ കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രി ഹുബ്ബള്ളിക്കു സമീപത്തെ മൊരുസവീരമഠം, ഗുരുസി സിദ്ധേശ്വര നഗറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടയില്‍ ആറാം ക്ലാസുകാരന്‍ വീട്ടിലേക്ക് പോയി കത്തിയുമായെത്തി കുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കെഎംസിസി ആര്‍.ഐ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കുമ്മാരിപ്പേട്ട് പൊലീസ് കമ്മീഷണര്‍ എന്‍. ശശിധരയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം …

കുപ്രസിദ്ധ മയക്കുമരുന്ന് വില്‍പ്പനക്കാരന്‍ കരടി ജയേഷ് അറസ്റ്റില്‍; എംഡിഎംഎയും കഞ്ചാവും പിടികൂടി

കണ്ണൂര്‍: ബൈക്കില്‍ മയക്കുമരുന്നു കടത്തുന്നതിനിടയില്‍ കുപ്രസിദ്ധ മയക്കുമരുന്നു വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ വലിയന്നൂര്‍, മുണ്ടയാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ജയേഷ് ആര്‍ എന്ന കരടി രാജേഷി(29)നെയാണ് എക്‌സൈസ് അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം 24-ാം മൈലില്‍ വച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി യേശുദാസും സംഘവുമാണ് രാജേഷിനെ പിടികൂടിയത്. ഇയാളില്‍ നിന്നു 310 മില്ലിഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. രാജേഷിന്റെ ബൈക്കും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ടൗണിലെ മയക്കുമരുന്നു വില്‍പ്പന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ …

സ്‌കൂട്ടര്‍ യാത്രക്കിടയില്‍ വ്യാപാരിയെ കടന്നല്‍ക്കൂട്ടം ആക്രമിച്ചു; ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

കാസര്‍കോട്: സ്‌കൂട്ടര്‍ യാത്രക്കിടയില്‍ വ്യാപാരിയെ കടന്നല്‍ക്കൂട്ടം ആക്രമിച്ചു. ഉപ്പള, സോങ്കാല്‍ കൊടങ്കെ സ്വദേശി അബ്ബാസി(39)നാണ് കടന്നല്‍ കുത്തേറ്റത്. അമ്പാറിലെ അനാദിക്കച്ചവടക്കാരനാണ്. തിങ്കളാഴ്ച വൈകുന്നേരം കടയില്‍ നിന്നു കൊടങ്കൈയിലെ വീട്ടിലേക്കു പോകുന്നതിനിടയിലാണ് സംഭവം. സ്‌കൂട്ടര്‍ സോങ്കാലില്‍ എത്തിയപ്പോള്‍ എവിടെ നിന്നോ ഇളകിയെത്തിയ കടന്നല്‍കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നു അബ്ബാസ് പറഞ്ഞു. സ്‌കൂട്ടറിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കടന്നല്‍ കൂട്ടം പിന്തുടര്‍ന്ന് ആക്രമിച്ചുവെന്നു കൂട്ടിച്ചേര്‍ത്തു. അബ്ബാസ് വിളിച്ചറിയിച്ചതു പ്രകാരം ഉപ്പളയില്‍ നിന്നു ഫയര്‍ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്. ഫയര്‍ ഫോഴ്‌സ് വാഹനത്തില്‍ കയറ്റി അബ്ബാസിനെ …

മുംബൈയിലെ പഴയകാല ഹോട്ടല്‍ വ്യാപാരി കെ.പി അബ്ദുല്ല മൊഗ്രാല്‍ അന്തരിച്ചു

കാസര്‍കോട്: പൗരപ്രമുഖനും മുംബൈയിലെ പഴയകാല ഹോട്ടല്‍ വ്യാപാരിയുമായിരുന്ന മൊഗ്രാല്‍ മുഹിയദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ എവര്‍ഗ്രീന്‍ ഹൗസില്‍ കെ.പി അബ്ദുല്ല(87) അന്തരിച്ചു. നേരത്തെ ദീര്‍ഘകാലം മുംബൈ-മൊഗ്രാല്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായിരുന്നു.എം.ജി കദീജയാണ് ഭാര്യ. മക്കള്‍: അസീമ കെ.പി, സുഹ്‌റ കെ.പി, സഹീര്‍ കെ.പി, സാദിഖ് സഫീര്‍ കെ.പി.(രണ്ട് പേരും ഓസ്‌ട്രേലിയ). മരുമക്കള്‍:പരേതനായ ബി.എന്‍ അബ്ദുള്ള വലിയ നാങ്കി, അബ്ദുല്‍ ഖാദര്‍ എരിയപ്പാടി, നേഹ സല്‍മ മംഗ്‌ളൂരു, കദീജ മുബീന കാസര്‍കോട്.സഹോദരങ്ങള്‍: പരേതരായ അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ്, സുലൈമാന്‍, …

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിനു യുവാക്കൾ ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു

കൊല്ലം: പൊറോട്ട നൽകാത്തതിനു ഹോട്ടലുടമയെ യുവാക്കൾ അക്രമിച്ചതായി പരാതി. കൊല്ലം കിളികൊല്ലൂർ മങ്ങാട്സംഘം മുക്കിലെ സെന്റ് ആന്റണീസ് ടീ സ്റ്റാൾ ഉടമ അമൽകുമാറിനു നേരെയാണ് അക്രമണമുണ്ടായത്.ഞായറാഴ്ച രാത്രി കട അടയ്ക്കുന്ന സമയത്താണ് ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടത്. എല്ലാം തീർന്നെന്നു പറഞ്ഞതോടെ പ്രകോപിതനായ യുവാവ് ഇറങ്ങിപോയി. തുടർന്ന് മറ്റൊരു യുവാവുമായി ഹോട്ടലിലെത്തി അമൽകുമാറിന്റെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു. ഇതിനിടെ പൊലീസ് എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്ട്രക്ടര്‍: ദേശീയവേദി പ്രസിഡണ്ട് ടി.കെ അന്‍വറിന് യാത്രയയപ്പ് നല്‍കി

മൊഗ്രാല്‍: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ഹജ്ജാജികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്ട്രക്ടറായി നിയമിതനായ മൊഗ്രാല്‍ ദേശീയവേദി പ്രസിഡണ്ട് ടി.കെ അന്‍വറിന് ദേശീയവേദി എക്‌സിക്യൂട്ടീവ് യോഗം യാത്രയയപ്പ് നല്‍കി. ഈ മാസം 25ന് അന്‍വര്‍ യാത്ര തിരിക്കും. 45 ദിവസം ഹജ്ജാജികള്‍ക്കൊപ്പം ഉണ്ടാവും.ദേശീയവേദി ഗള്‍ഫ് പ്രതിനിധി എം എ ഹമീദ് ടി.കെ അന്‍വറിനെ ഷാള്‍ അണിയിച്ചു. ഗള്‍ഫ് പ്രതിനിധി എ കെ ശംസുദ്ദീന്‍, മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, ദേശീയവേദി സീനിയര്‍ അംഗങ്ങളായ എം എ അബ്ദുറഹ്‌മാന്‍ …

പെര്‍ളടുക്കത്തെ വ്യാപാരി കെ.പി. കുഞ്ഞിരാമന്‍ വരിക്കുളം അന്തരിച്ചു

കാസര്‍കോട്: പെര്‍ളടുക്കത്തെ വ്യാപാരി കെ.പി.കുഞ്ഞിരാമന്‍ വരിക്കുളം (74) അന്തരിച്ചു. ഭാര്യ: സുശീല അയ്യന്‍കാവ്. മക്കള്‍: സുധീഷ്, പ്രതീഷ് (ഗള്‍ഫ്), അശ്വതി (പള്ളത്തിങ്കാല്‍). മരുമക്കള്‍: രമ്യ (നെല്ലിക്കട്ട), ബിന്ദു (നാരമ്പാടി), വിനോദ് (ഗള്‍ഫ്).സഹോദരങ്ങള്‍: നാരായണന്‍ (അരമങ്ങാനം), ചന്ദ്രാവതി (ചെറുപനത്തടി), സീമന്തിനി (പുളിംചാല്‍), രോഹിണി (പള്ളിപ്പുറം), സതി (ആറാട്ട് കടവ്).

മൊയ്തീന്റെ മരണം നാടിന് നൊമ്പരമായി

കുമ്പള: ദീര്‍ഘകാലമായി കുമ്പളയിലും മൊഗ്രാലിലും പഴം-പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്ന കുമ്പള ബദ്രിയ നഗര്‍ ഹൗസില്‍ മൊയ്തീന്‍(65)ന്റെ മരണം നാടിന് നൊമ്പരമായി. കുറച്ചുനാളുകളായി മൊയ്തീന്‍ അസുഖം മൂലം ചികിത്സയിലായിരുന്നു.സുഹറയാണ് ഭാര്യ. മക്കള്‍: ബാസിത്, ഷാഹുല്‍ ഹമീദ്, ഷാഹിദ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുള്ള, ഫാത്തിമ, ആയിഷ, റുഖിയ, ജമീല. മരുമക്കള്‍: ഹസ്സന്‍.നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

പാതിവില തട്ടിപ്പ്: ബദിയഡുക്കയിലെയും കാഞ്ഞങ്ങാട്ടെയും കേസുകള്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പല പ്രമുഖരും നിരീക്ഷണത്തില്‍

കാസര്‍കോട്: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തില്‍ കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.ബദിയഡുക്ക പൊലീസാണ് ജില്ലയിലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മാര്‍പ്പിനടുക്ക മൈത്രി ലൈബ്രറി ആന്റ് റീഡിംഗ് റൂം പ്രസിഡണ്ട് കുബംഡാജെ, ഗുരിയടുക്കയിലെ പ്രസാദ് ഭണ്ഡാരി നല്‍കിയ പരാതി പ്രകാരമാണ് …

സാത്താന്‍സേവ; നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ പ്രതി കുറ്റക്കാരന്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി കേഡല്‍ ജെന്‍സണ്‍ രാജ കുറ്റക്കാരനാണെന്നു കണ്ടെത്തി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷാവിധിയിലുള്ള വാദം നാളെ നടക്കും.2017 ഏപ്രില്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. നന്തന്‍കോട്ടെ ക്ലിഫ് ഹൗസിനു സമീപത്തു താമസിച്ചിരുന്ന അമ്മ ഡോ. ജീന്‍ പത്മ, അച്ഛന്‍ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിന്‍, ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. ആത്മാവിനെ …

ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക് സൈനിക പ്രമുഖര്‍: ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ ഉന്നത പാക്കിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടെയും പ്രമുഖരുടെയും ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടു. ഇതോടെ ഭീകരരുമായി ബന്ധമില്ലെന്നും പാക്കിസ്ഥാനില്‍ ഭീകരത്താവളങ്ങളില്ലെന്നുമുള്ള പാക്കിസ്ഥാന്റെ പ്രഖ്യാപനങ്ങള്‍ കാപട്യമായിരുന്നെന്നു ലോകത്തിനു തെളിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ നിയന്ത്രണത്തില്‍ ഇന്ത്യന്‍ സേന മുരിദ് കെയിലെ ലഷ്‌കര്‍ ഇ തൈ്വബയുടെ മര്‍കസ് തായിബ, ബഹാവല്‍പൂരിലെ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ മര്‍കസ് സുബഹാന്‍ അല്ലാഹ്, സിയാല്‍കോട്ടിലെ ഹിസ്ബുള്‍ മുജഹിദ്ദീന്റെ മെഹ്‌മൂന ജോയ ഫെസിലിറ്റി എന്നിവയുള്‍പ്പെടെ ഒമ്പതു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഇതില്‍ മുരിദ്‌കെയില്‍ കൊല്ലപ്പെട്ട …

ഓപ്പറേഷന്‍ സിന്ദൂര്‍: ഐഎന്‍എസ് വിക്രാന്തയുടെ ലൊക്കേഷന്‍ ചോദിച്ച് ഫോണ്‍ വിളിച്ച രാഘവന്‍ ആര്? എന്തായിരുന്നു ലക്ഷ്യം?, ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നു പറഞ്ഞ് കൊച്ചി നാവികസേനയിലേക്ക് ഫോണ്‍ കോള്‍ എത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഒരാളെ ചോദ്യം ചെയ്തു വരുന്നു.ഐഎന്‍എസ് വിക്രാന്തയുടെ ലൊക്കേഷന്‍ ആവശ്യപ്പെട്ടാണ് ഫോണ്‍ കോള്‍ എത്തിയത്. നാവിക സേന നടത്തിയ അന്വേഷണത്തില്‍ രാഘവന്‍ എന്ന ആളാണ് ഫോണ്‍ ചെയ്തതെന്നു വ്യക്തമായിട്ടുണ്ട്.സംഭവം ആദ്യം അത്ര ഗൗരവത്തില്‍ എടുത്തിരുന്നില്ലെങ്കിലും അതിര്‍ത്തിയിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ചെറുതായി കാണാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് …

സ്വര്‍ണ്ണവില പവനു 1320 രൂപ കുറഞ്ഞു; ഗ്രാമിനു കുറഞ്ഞത് 165 രൂപ

കൊച്ചി: സ്വര്‍ണ്ണത്തിന് പവന് ഇന്ന് 1320 രൂപയും ഗ്രാമിനു 165 രൂപയും വില കുറഞ്ഞു. അതേ സമയം ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിങ്കളാഴ്ച കുതിപ്പ് അനുഭവപ്പെട്ടു. ഇന്ത്യാ-പാക്ക് സംഘര്‍ഷം അയഞ്ഞതാണ് സ്വര്‍ണ്ണവില ഇടിവിനു കാരണമെന്നു കരുതുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് 71040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 8880 രൂപ.

ഉയര്‍ന്ന ചൂടിനു സാധ്യത; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ തിങ്കളാഴ്ച ചൂടു വര്‍ധിക്കാനിടയുണ്ടെന്ന നിഗമനത്തിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസില്‍ ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഇത് 37 ഡിഗ്രി വരെ ഉയരും.രൂക്ഷമായ ചൂടും ഈര്‍പ്പമുള്ള വായുവും മൂലം ഈ …

കുമ്പളയില്‍ യുവതി കൈഞരമ്പ് മുറിച്ചു ജീവനൊടുക്കി

കാസര്‍കോട്: താമസസ്ഥലത്ത് വച്ച് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കുമ്പളയിലെ ഒരു വാടക കെട്ടിടത്തില്‍ താമസക്കാരിയായ ശോഭലത (37)യാണ് മരിച്ചത്.ഞായറാഴ്ചയാണ് ശോഭലതയെ താമസസ്ഥലത്ത് കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടത്. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ചികിത്സയ്ക്കിടയില്‍ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

ചെറുവത്തൂര്‍, മട്ടലായിയിലെ മണ്ണിടിച്ചില്‍; ജില്ലാ കലക്ടര്‍ സംഭവ സ്ഥലത്തേക്ക്, തെക്കിലിലും മണ്ണിടിച്ചല്‍ ഭീഷണി

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണു തൊഴിലാളി മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ച് നേരിട്ട് അന്വേഷിക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്‍ ചെറുവത്തൂര്‍, മട്ടലായി സന്ദര്‍ശിക്കും. തിങ്കളാഴ്ച വൈകുന്നേരം 3.30ന് ആണ് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തുക.തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മണ്ണിടിച്ചലില്‍ കൊല്‍ക്കത്ത സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. മറ്റു രണ്ടു പേര്‍ ചികിത്സയിലാണ്.അശാസ്ത്രീയമായ മണ്ണെടുക്കലാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഞായറാഴ്ച രാത്രി പെയ്ത നേരിയ മഴയും അപകടത്തിനു ആക്കം കൂട്ടിയതായി നാട്ടുകാര്‍ പറഞ്ഞു. നേരത്തെ …