കരാര്‍ തട്ടിപ്പ്: കുമ്പള പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെതിരെ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി പ്രകാരം പൊലീസ് കേസ്
കുമ്പള: കരാറുകാരനായ കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫിന്റെ ഭര്‍ത്താവ് കെ.വി യൂസഫിനെതിരെ കരാര്‍ തട്ടിപ്പിനു പഞ്ചായത്ത് സെക്രട്ടറി കുമ്പള പൊലീസില്‍ പരാതിപ്പെട്ടു. യൂസഫിനു പുറമെ യൂസഫിന്റെ കരാര്‍ പങ്കാളി റഫീഖിനെതിരെയും പരാതി നല്‍കി. യൂസഫും കരാര്‍ പങ്കാളി റഫീഖും 23ന് വൈകിട്ട് നാലരക്കു പഞ്ചായത്ത് സീനിയര്‍ സെക്രട്ടറി കെ. സുമേഷിന്റെ ഓഫീസ് മുറിയില്‍ കടന്നു ചട്ടങ്ങള്‍ പാലിക്കാതെ ഇവര്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറുകളുടെ പണം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു ബഹളം വയ്ക്കുകയും സെക്രട്ടറിയുടെ കൃത്യനിര്‍വ്വഹണം …