ഉദുമ, കാപ്പിലിലെ ഹോംസ്‌റ്റേയില്‍ യുവതിയെ പാതിരാത്രിയില്‍ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം; കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍
കാസര്‍കോട്: ഉദുമ, കാപ്പിലില്‍ ഹോംസ്‌റ്റേയില്‍ യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസ് കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു. ബാര, എരോല്‍, കുന്നുമ്മലിലെ മുഹമ്മദ് ഇര്‍ഷാദ് (28), എരോല്‍, എരോല്‍ ഹൗസിലെ എന്‍.എസ് അബ്ദുള്ള (29) എന്നിവരെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ജോലിയുടെ ഭാഗമായി തെക്കന്‍ ജില്ലയില്‍ നിന്നും എത്തിയ യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. പാതിരാത്രിയില്‍ യുവതിയെ …