കാസര്‍കോട്: ജെസിബി ഓപ്പറേറ്ററെ വാടക വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക, സുള്ള്യ, പേരാജെ നിധിമല സ്വദേശിയായ ടി.എന്‍ കുമാര്‍ (26)ആണ് പാടലടുക്ക, നിടുഗളയിലെ വീട്ടില്‍ തൂങ്ങിമരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയതായിരുന്നു. പിന്നീട് ഒരു സുഹൃത്ത് ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. പല തവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ സംശയം തോന്നി സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജെസിബി ഉടമ എന്‍. മഹേഷ് നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
സുള്ള്യ, പേരാജെ, നിധിമലയിലെ നാരായണ-ജയന്തി ദമ്പതികളുടെ മകനാണ് കുമാര്‍. അവിവാഹിതനാണ്. സഹോദരി: സുമിത്ര.
