പാതിവില തട്ടിപ്പ്: ബദിയഡുക്കയിലെയും കാഞ്ഞങ്ങാട്ടെയും കേസുകള്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പല പ്രമുഖരും നിരീക്ഷണത്തില്‍

കാസര്‍കോട്: പാതിവിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തില്‍ കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
ബദിയഡുക്ക പൊലീസാണ് ജില്ലയിലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മാര്‍പ്പിനടുക്ക മൈത്രി ലൈബ്രറി ആന്റ് റീഡിംഗ് റൂം പ്രസിഡണ്ട് കുബംഡാജെ, ഗുരിയടുക്കയിലെ പ്രസാദ് ഭണ്ഡാരി നല്‍കിയ പരാതി പ്രകാരമാണ് കേസെടുത്തത്. തൊടുപുഴയിലെ അനന്ത കൃഷ്ണനാണ് കേസിലെ പ്രതി.
2024 മാര്‍ച്ച് 26 മുതല്‍ 72 പേരില്‍ നിന്നായി 30,59,000 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 36 പേര്‍ക്ക് പാതിവിലക്ക് സ്‌കൂട്ടറും 36 പേര്‍ക്ക് ലാപ്‌ടോപ്പും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈബ്രറിയുടെ അക്കൗണ്ട് വഴി പണം തട്ടിയെടുത്തുവെന്നാണ് പ്രസാദ് ഭണ്ഡാരി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
കാഞ്ഞങ്ങാട്, മോനാച്ചയിലെ രാമകൃഷ്ണന്‍ നല്‍കിയ സമാനപരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസും തട്ടിപ്പിനു കേസെടുത്തിരുന്നു. സ്‌കൂട്ടര്‍, ലാപ്‌ടോപ്, തയ്യല്‍മെഷീനുകള്‍ എന്നിവ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
കാസര്‍കോടിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പാതിവില തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളും സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ നിരവധി പ്രമുഖര്‍ നിരീക്ഷണത്തിലാണെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പെര്‍ള, ഉക്കിനടുക്കയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി; ചെര്‍ക്കളയിലെത്തിച്ച് ക്വാര്‍ട്ടേഴ്‌സ് മുറിയിൽ പൂട്ടിയിട്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കൊപ്പം വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു, പോക്‌സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു , ബദിയഡുക്ക പൊലീസ് കേസെടുത്തു
Scroll to top

You cannot copy content of this page