ഷിരൂര്‍ അപകടം: അര്‍ജ്ജുന്റെ സ്വപ്‌നം പൂവണിഞ്ഞു; സഹോദരി അഭിരാമി വിവാഹിതയായി
കോഴിക്കോട്: കര്‍ണ്ണാടക, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. അര്‍ജുന്റെ വലിയ ആഗ്രഹമായിരുന്നു അനുജത്തിയുടെ വിവാഹം. ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടില്‍ പ്രകാശിന്റെയും രജിതയുടെയും മകന്‍ ആദര്‍ശാണ് അഭിരാമിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോഴിക്കോട്, കണ്ണാടിക്കല്‍ സി കുഞ്ഞിക്കുട്ടി സ്മാരക ഹാളില്‍ ഞായറാഴ്ചയായിരുന്നു വിവാഹം.അഭിരാമിയുടെ കല്യാണ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു 2024 ജൂലായ് 16ന് കര്‍ണ്ണാടക, ബെളഗാവി, ഷിരൂരില്‍ അര്‍ജുനെ കാണാതായത്. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി മണ്ണിടിച്ചലിനെ തുടര്‍ന്ന് കാണാതാവുകയായിരുന്നു. തലേന്നാള്‍ രാത്രി അര്‍ജുന്‍ വീട്ടിലേയ്ക്ക് …
Read more “ഷിരൂര്‍ അപകടം: അര്‍ജ്ജുന്റെ സ്വപ്‌നം പൂവണിഞ്ഞു; സഹോദരി അഭിരാമി വിവാഹിതയായി”