പുരുഷ ടെയ്‌ലര്‍മാര്‍ സ്ത്രീകളുടെ അളവെടുക്കാന്‍ പാടില്ല; മുടി വെട്ടരുതെന്നും വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം

ലക്‌നൗ: വസ്ത്രങ്ങള്‍ തുന്നുന്നതിനു പുരുഷന്മാരായ ടെയ്‌ലര്‍മാര്‍ സ്ത്രീകളുടെ അളവെടുക്കാന്‍ പാടില്ലെന്നു യു.പി വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അതുപോലെ സലൂണുകളിലുള്ള പുരുഷന്മാര്‍ സ്ത്രീകളുടെ മുടി മുറിക്കാനും പാടില്ലെന്നു കമ്മീഷന്‍ മുന്നറിയിച്ചു.
പുരുഷന്മാര്‍ മോശമായി സ്ത്രീകളെ സ്പര്‍ശിക്കുന്നതു തടയാനും ഇതില്‍ നിന്നു സ്ത്രീകളെ സംരക്ഷിക്കാനുമാണ് ഈ നിര്‍ദ്ദേശമെന്നു കമ്മീഷന്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ മാസം 28നു നടന്ന വനിതാ കമ്മീഷന്‍ യോഗത്തിലായിരുന്നു ഇവ സംബന്ധിച്ച നിര്‍ദ്ദേശം. സ്ത്രീകളുടെ വസ്ത്രങ്ങള്‍ തുന്നുന്നതിന് അളവെടുക്കുന്നതു സ്ത്രീകളായിരിക്കണമെന്നു കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അളവെടുക്കുന്ന സ്ഥലത്തു സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.
സലൂണുകളില്‍ സ്ത്രീകളുടെ മുടി മുറിക്കുന്നതു സ്ത്രീകളായിരിക്കണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. എല്ലാ പുരുഷന്മാര്‍ക്കും മോശമായ ഉദ്ദേശമുണ്ടെന്ന അഭിപ്രായം ഇല്ലെന്നു കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ ചില പുരുഷന്മാരുടെ ഉദ്ദേശം അത്ര നല്ലതല്ല.
ഇപ്പോള്‍ പുറപ്പെടുവിച്ചതു നിര്‍ദ്ദേശം മാത്രമാണ്. എന്നാല്‍ ഇതു സംബന്ധിച്ചു നിയമമുണ്ടാക്കാന്‍ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടുമെന്നു കമ്മീഷന്‍ അംഗം ഹിമാനി അഗര്‍വാള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page