അദ്വാനിക്ക് 96-ാം ജന്മദിനം: മോഡി ആശംസ നേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ എല്‍.കെ അദ്വാനി വെള്ളിയാഴ്ച 96-ാം പിറന്നാള്‍ ആഘോഷിക്കുന്നു. അദ്വാനിക്കു പ്രധാനമന്ത്രി നരേന്ദ്രമോഡി ഹൃദയംഗമമായ ജന്മദിനാശംസകള്‍ നേര്‍ന്നു.
ഈ ജന്മദിനം നമ്മുടെ രാജ്യത്തെ സംബന്ധിച്ചു പരമപ്രധാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിനു വേണ്ടി അദ്വാനി അനുഷ്ഠിച്ച മഹത്തായ സേവനങ്ങള്‍ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിനു പരമോന്നത ബഹുമതിയായ ‘ഭാരതരത്‌ന’ക്കു നിര്‍ദ്ദേശിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അഗാധമായ വ്യക്തിത്വവും രാജ്യത്തെക്കുറിച്ച് അദ്വിതീയമായ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും പ്രകടിപ്പിച്ച മഹാനാണ് അദ്വാനിയെന്നു പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. അദ്വാനിക്കു ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നരേന്ദ്രമോഡി ആശംസിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page