18കാരിയോടു 34കാരനു പ്രണയം: തടസ്സം നിന്ന യുവതിയുടെ പിതാവിനെ കാമുകന്‍ കൊലപ്പെടുത്തി; ഒടുവില്‍ പിടിയില്‍

ന്യൂഡല്‍ഹി: 18കാരിയോടു 34കാരനുണ്ടായ പ്രേമത്തിനു തടസ്സം നിന്ന യുവതിയുടെ പിതാവിനെ കാമുകന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കാട്ടിലെറിഞ്ഞു. പിതാവിനെ കാണാതായതിനെക്കുറിച്ചു ആഴ്ചകള്‍ക്കു ശേഷം കാമുകി കാമുകനോടു അന്വേഷിച്ചപ്പോഴാണ് അയാള്‍ക്കു പണി കൊടുത്ത വിവരം കാമുകന്‍ വെളിപ്പെടുത്തിയത്. കാമുകിയുടെ പിതാവിനു ജോലി ശരിപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞു കൂട്ടിക്കൊണ്ടു പോയി മദ്യം നല്‍കുകയും അതിനു ശേഷം കൊലപ്പെടുത്തി കാട്ടിലെറിയുകയുമായിരുന്നുവത്രെ. കാമുകന്‍ പിതാവിനോടു ചെയ്ത ക്രൂരതയില്‍ ഖിന്നയായ യുവതി ഇതു സഹോദരനെ അറിയിച്ചു. സഹോദരന്‍ വിവരം വിശദമായി പൊലീസിനു കൈമാറി. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനായ സുഖിര ചൗധരിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുമായി നടത്തിയ തെളിവെടുപ്പില്‍ ഷാഹ്പൂരിനടുത്തു നിന്ന് അഴുകിയ നിലയില്‍ കൊല്ലപ്പെട്ട ബച്ചു പ്രസാദ് സിംഗിന്റെ മൃതദേഹം കണ്ടെടുത്തു. ബച്ചു പ്രസാദ് സിംഗിന്റെ ഇളയമകള്‍ പിങ്കി കുമാരിയുടെ പ്രണയത്തിനു പിതാവ് എതിരുനിന്നതാണ് 34കാരനായ സുഖിര ചൗധരി, പ്രസാദ് സിംഗിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page