കല്യോട്ട് ഇരട്ടക്കൊല: രക്തസാക്ഷിത്വ ദിനാചരണ പൊതുസമ്മേളന ഉദ്ഘാടനം കര്‍ണ്ണാടക ആഭ്യന്തര മന്ത്രി; 16ന് വൈകിട്ട് ചാലിങ്കാലില്‍ നിന്നു കല്യോട്ടേക്ക് ബൈക്ക് റാലി

കാസര്‍കോട്: പെരിയ, കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം 17ന് നടക്കും. അന്ന് വൈകിട്ട് 3ന് കല്യോട്ട് നടക്കുന്ന സമ്മേളനം കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി സ്മാരകത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിര്‍വ്വഹിക്കും. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ദിനാചരണ പരിപാടിയുടെ ഭാഗമായി 16ന് വൈകിട്ട് ചാലിങ്കാലിലെ ദേവദാസിന്റെ രക്തസാക്ഷി സ്തൂപത്തില്‍ നിന്ന് കല്യോട്ടേക്ക് ബൈക്ക് റാലിയുമുണ്ടാകും. ചാലിങ്കാലില്‍ നിന്നാരംഭിക്കുന്ന റാലി പെരിയ ബസ് സ്‌റ്റോപ്പ്, …

പറക്കിലയിലെ ബേബി എസ് ഭട്ട് അന്തരിച്ചു

മധൂര്‍: മധൂര്‍ പറക്കിലയിലെ സൃപതിഭട്ടിന്റെ ഭാര്യ ബേബി എസ് ഭട്ട് (69) അന്തരിച്ചു. മക്കള്‍: ആശാലത, ഡോ. അനുരാധ അഗ്ഗിത്തായ, രുഗ്മണി. മരുമക്കള്‍: വാസുദേവ കല്ലൂരായ, ഡോ. ഗുരുരാജ് അഗ്ഗിത്തായ.

കുമ്പള പഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം പുനർനിർമ്മാണം: നബാർഡ് പ്രതിനിധി സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു

കുമ്പള:കാലപ്പഴക്കവും, തകർച്ചയും മൂലം വർഷങ്ങളായി ഗതാഗതം നിരോധിച്ച കുമ്പള ഗ്രാമപഞ്ചായത്തിലെ കഞ്ചിക്കട്ട- കൊടിയമ്മ പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നബാർഡ്ന്റെ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഷാരോൺ, ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥ സംഘം മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അർജ്ജുനൻ ഇ.കെ,അസി. എക്സി. എഞ്ചിനീയർ ഗോകുലൻ . ടി,അസി. എഞ്ചിനീയർ രാഘവൻ കെ പദ്ധതി പ്രദേശം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി,നസീമ കുമ്പള, പഞ്ചായത്ത് മെമ്പർമാരായ വൈ പ്രസി. ബൽക്കീസ്,അബ്ബാസ് ,മഞ്ജുനാഥ ആൾവ, ഇനാസ് ഫവാസ് , …

വൈദ്യുതി ലൈനിൽ ഇരുമ്പ് കമ്പി തട്ടി യുവാവിനു വൈദ്യുതാഘാതം : ആശുപത്രിയിൽ

കാസർകോട്: ഫുട്ബോൾ മത്സരം കഴിഞ്ഞ് പന്തലും മറ്റും അഴിച്ചു മാറ്റുന്നതിനിടയിൽ ഇരുമ്പ് പോസ്റ്റ് ഹൈ ടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി ഒരാൾക്കു വൈദ്യുതാഘാതമേറ്റു. പൊവ്വലിലെ ഫയാസി (1 8) നാണു ഷോക്കേറ്റത്.ഇയാളെ ഗുരുതരനിലയിൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു വൈകിട്ട് 5 മണിയോടെ ആയിരുന്നു അപകടം. ചെട്ടുകുഴിയിൽ കഴിഞ്ഞ ആഴ്ച്ച ഫുട്ബോൾ മത്സരം ഉണ്ടായിരുന്നതായി പറയുന്നു. മത്സരത്തിൻ്റെ ഭാഗമായി സ്ഥാപിച്ച പന്തലും മറ്റും അഴിച്ചു മാറ്റുന്നതിനിടയിലാണ് ഇരുമ്പ് പോസ്റ്റ് വൈദ്യുതി ലൈനിൽ തട്ടിയതെന്നറിയുന്നു. കൂടുതൽ വിവരം …

പണിമുടക്ക് ആഘോഷമാക്കി തൊഴിലാളികളും വിദ്യാർത്ഥികളും

കാസർകോട്: പണിമുടക്ക് ആഘോഷമാക്കി തൊഴിലാളികളും എളേരി ഗവ.കോളേജ് വിദ്യാർഥികളും . എളേരി- മംഗ്ളൂരു റൂട്ടിൽ ഓടുന്ന കാസർകോട് ഡിപ്പോയിലെ ബസാണ് പണിമുടക്ക് ദിവസം കഴുകി വൃത്തിയാക്കിയത്.തൊഴിലാളികളായ ജോമോൻ,സജിത്ത്, സുനിൽ എളേരിത്തട്ട് എന്നിവരും കോളേജിലെ വിദ്യാർത്ഥികളും സംബന്ധിച്ചു. ഈ ബസിലെ യാത്രക്കാരും സ്ഥിരം ജീവനക്കാരും ചേർന്നുള്ള വാട്ട്സ്ആപ്പ് കൂട്ടായ്മ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. എങ്കിലും ആദ്യമായാണ് തൊഴിലാളികൾ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ഇത്തരമൊരു സംരംഭത്തിൽ ഏർപ്പെട്ടതെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.

റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് 262 കോടി രൂപനഷ്ടപരിഹാരം

വാഷിങ്ടന്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പൊലീസ് വാഹനം ഇടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാന്‍വി കണ്ടുലയുടെ (23) കുടുംബത്തിന് 262 കോടി രൂപനഷ്ടപരിഹാരം നല്‍കും. സിയാറ്റില്‍ നഗരസഭയാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 29 ദശലക്ഷം ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. ‘ജാന്‍വി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ നഷ്ടപരിഹാരം ജാന്‍വിയുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും നല്‍കുമെന്ന് നഗരം പ്രത്യാശിക്കുന്നു. ജാന്‍വി കണ്ടുലയുടെ ജീവിതം വിലപ്പെട്ടതായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നമ്മുടെ സമൂഹത്തിനും …

ഭക്ഷ്യവിഷബാധ: അഭിഷേക് ശര്‍മയുടെ ശരീരഭാരം കുത്തനെ കുറഞ്ഞു; നമീബിയയ്‌ക്കെതിരെ കളിക്കില്ല; വിശ്രമം നല്‍കി

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് മത്സരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സതേടിയ അഭിഷേക് ശര്‍മ നമീബിയയ്‌ക്കെതിരെ കളിക്കില്ല. താരത്തിന് വിശ്രമം നല്‍കി. ബുധനാഴ്ച ആശുപത്രി വിട്ടെങ്കിലും അഭിഷേകിന്റെ ശരീര ഭാരം കുത്തനെ കുറഞ്ഞതായാണു പുറത്തുവരുന്ന വിവരം. നിര്‍ജലീകരണത്തെ തുടര്‍ന്ന് ക്ഷീണിതനാണെന്നും അറിയുന്നു. വാങ്കഡെ സ്റ്റേഡിയത്തിലെ പരിശീലനത്തിനിടെ ഫെബ്രുവരി ആറിനാണ് അഭിഷേകിന് വയറ്റില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. കഴിച്ച ഭക്ഷണമാണ് പ്രശ്‌നമായതെന്നാണ് വിലയിരുത്തല്‍. ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും യുഎസിനെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് ഇറങ്ങിയെങ്കിലും ആദ്യ പന്തില്‍ തന്നെ പുറത്തായി. പിന്നാലെയാണ് ചികിത്സ തേടിയത്. …

22 കാരനെ ലഹരി കലര്‍ന്ന വെള്ളം നല്‍കി മയക്കിയ ശേഷം തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി

പട്‌ന: ലഹരി കലര്‍ന്ന വെള്ളം നല്‍കി മയക്കിയ ശേഷം 22 കാരനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ ഫെബ്രുവരി ഏഴിന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്. നിതീഷ് കുമാര്‍ എന്ന വിദ്യാര്‍ഥിയെ ആണ് ലഹരി കലര്‍ന്ന വെള്ളം നല്‍കി മയക്കിയ ശേഷം സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയത്. പിന്നീട് ബന്ദിയാക്കിയ ശേഷം അടുത്തുള്ള ഗ്രാമത്തിലെ പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നാണ് നിതീഷ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.നിതീഷ് കുമാറിന്റെ വിവാഹത്തിന്റെയും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിന്റെയും …

പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ വിക്രം പൈക്കെതിരെ വധശ്രമം: സ്ഫോടനത്തിൽ കാറിനു കേടുപാട്

കാസർകോട്: ബിജെപി നേതാവും പ്രമുഖ വ്യവസായികയുമായ കുമ്പളയിലെ വിക്രം പൈക്കെതിരെ വധശ്രമം. വിക്രം പൈ യുടെ കുമ്പള പൊസത്തടക്കയിലുള്ള അഗ്രോ ഡയറി ഫാമിലേക്കുള്ള കോൺക്രീറ്റ് റോഡിൽ രാവിലെ ഉണ്ടായ സ്ഫോടനത്തിൽ കാറിനു കേടുപാടു സംഭവിച്ചു. ടയർ തകർന്നു. കാറിൻ്റെ അടിഭാഗത്തു കേടുപാടു സംഭവിച്ചു. രാവിലെ വീട്ടിൽനിന്ന് ഫാമിലേക്കുള്ള യാത്രയ്ക്കിടയിൽ ഫാമിനടുത്തുവച്ച് കാറിൻറെ ടയർ കയറിയാണ് സ്ഫോടനം ഉണ്ടായതെന്നു പറയുന്നു. അത്യുഗ്രശബ്ദത്തിലുണ്ടായ ഭയാനക ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ തീ പടർന്ന് കത്തുന്നതും കട്ടിയുള്ള പുക അന്തരീക്ഷത്തിൽ പടരുന്നതുമാണ് …

പിലിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചു സ്കൂൾ ജീവനക്കാരൻ മരിച്ചു

ചെറുവത്തൂർ: പിലിക്കോട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു സ്കൂൾ ജീവനക്കാരൻ മരിച്ചു. പിലിക്കോട് വീതുകുന്ന് കരക്കേരുവിലെ പി പി പ്രദീപ(45)നാണ് മരിച്ചത്. തമ്പായി ആണ് മാതാവ്. ബേക്കൽ ഗവണ്മെന്റ് ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ ജീവനക്കാരനാണ്. സഹോദരങ്ങൾ : പ്രവീൻ, രമ്യ. പിലിക്കോട് അടിപ്പാതക്കടുത്താണ് അപകടം ഉണ്ടായത്.

പണിമുടക്ക് ഗവ. സെക്രട്ടേറിയറ്റിനേയും ബാധിച്ചു; ജോലിക്ക് എത്തിയത് 496 പേര്‍

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഗവ. സെക്രട്ടേറിയറ്റിനേയും ബാധിച്ചു. പണിമുടക്ക് നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ ആലോചിക്കുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച സര്‍ക്കാര്‍ ‘ഡയസ്‌നോണും’ പ്രഖ്യാപിച്ചു.ജോലിക്ക് വരാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ലെന്നും അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. ഈ അവസരത്തിലാണ് സെക്രട്ടേറിയറ്റില്‍ 10.6 % മാത്രം ഹാജര്‍ നില രേഖപ്പെടുത്തിയത്. ഇന്ന് ജോലിക്ക് എത്തിയത് 496 പേര്‍ മാത്രമാണ്. ഇന്നലെ 3283 പേര്‍ ഹാജരായിരുന്നു. …

കുടുംബ തര്‍ക്കം: മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: കുടുംബ തര്‍ക്കത്തിനിടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ബെംഗളൂരു വിജ്ഞാന നഗറില്‍ ഇന്നു രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നാവികസേനയില്‍നിന്നു വിരമിച്ച നവീന്‍ ചന്ദ്ര ഭട്ട്(60), ഭാര്യയും ദന്ത ഡോക്ടറുമായ ശ്യാമള ഭട്ട് (55) എന്നിവരാണ് ഫ്‌ളാറ്റിനുള്ളിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ 33 കാരനായ മകന്‍ രോഹന്‍ ചന്ദ്ര ഭട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് രോഹന്‍.കത്തികൊണ്ടു കുത്തിയ ശേഷം രോഹന്‍ മാതാപിതാക്കളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ രക്തം വാര്‍ന്നുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. യു.എസിലുള്ള ദമ്പതികളുടെ …

വയോവൃദ്ധക്കെതിരെ വധഭീഷണി; കൊലക്കേസ് പ്രതിയായ മകൻ പിടിയിൽ

കുമ്പള :കൊലക്കേസ് പ്രതിയായ മകൻ വീട്ടിൽ കയറി വധ ഭീഷണി മുഴക്കുന്നുവെന്നു വയോവൃദ്ധയായ മാതാവ് പോലീസിൽ പരാതിപ്പെട്ടു. പൈവളിക കലായ് മനയിലെ ബാലകാവേദി യുടെ (82) പരാതിയിൽ മകൻ ജയ കെ എന്ന ജയറാം നൊണ്ട ( 54) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. വേദിയുടെ മറ്റൊരു മകനായ പത്മനാഭ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയറാം .കൊലക്കേസിൽ സാക്ഷിയായ മാതാവിനോട് കോടതിയിൽ മൊഴിമാറ്റി പറയണമെന്നും അല്ലെങ്കിൽ കൊന്നുകളയും എന്നുമാണ് ഭീഷണിയെ ന്ന് പരാത്രിയിൽ പറയുന്നു. ഇതോടൊപ്പം സ്വത്തിന്റെ …

കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങി; മാല പുറത്തെടുക്കാന്‍ 3-ാം ദിവസവും പൊലീസ് കാവലില്‍ യുവതി

നിലമ്പൂർ: കുട്ടിയുടെ കഴുത്തില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചശേഷം വിഴുങ്ങിയ സംഭവത്തില്‍ മൂന്നാം ദിവസവും പൊലീസ് കാവലില്‍ യുവതി തുടരുന്നു. മോഷണവുമായി ബന്ധപ്പെട്ട് സമീന(35) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും തൊണ്ടി മുതല്‍ ഇതുവരെ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മാല പുറത്തുവരുന്നതും കാത്ത് ആശുപത്രിയില്‍ വനിതാ പൊലീസിന്റെ കാവലിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും സമീന. തിങ്കളാഴ്ച നിലമ്പൂര്‍ ജില്ലാ ആശുപത്രി റോഡില്‍ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിലെത്തിയ കുട്ടിയുടെ മാലയാണ് സമീന മോഷ്ടിച്ചത്. ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ അവിടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ …

ആദ്യ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആദ്യ ബലാത്സംഗ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രാഹുലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം അനുവദിക്കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും നിരവധി പെണ്‍കുട്ടികളെ സമാന രീതിയില്‍ പ്രതി പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. …

പണിമുടക്ക്: കുമ്പള നിശ്ചലം

കുമ്പള : പണിമുടക്ക് കുമ്പളയിൽ പൂർണമാണ്. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. വാഹന ഗതാഗതവും നിശ്ചലമാണ്. ഇരുചക്രവാഹനങ്ങൾ അപൂർവമായി ഓടുന്നു. ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുകയാണ്. അതേസമയം മരുന്നു കടകള്‍ തുറന്നു.

അറന്തോട്ടെ ജയരാമ അന്തരിച്ചു

കാസർകോട്:മധുർ അറന്തോട്ടെ ബാബു പറ്റലിയുടെ മകൻ ജയരാമ (49) മസ്തിഷ്ക സംബന്ധമായ അസുഖത്തെത്തുടർന്നു അന്തരിച്ചു. ഇലക്ട്രിഷ്യനായിരുന്നു. ഭാര്യ:മമത. മക്കൾ :അഹ്‌ന,അഷ്‌ന .സഹോദരങ്ങൾ: ബാലകൃഷ്ണ, ചന്ദ്ര, പുഷ്പ.

കാഞ്ഞങ്ങാട്ട് യുവാവിനെ കാണാതായി

കാസർകോട്: വീട്ടിൽ നിന്നു പോയ യുവാവിനെ കാണാതായതായി പരാതി. കാഞ്ഞങ്ങാട് ഗണേഷ് മന്ദിറിലെ കെ.സന്ദീപി (36) നെയാണ് കാണാതായത്. ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് വീട്ടിൽ നിന്നു പോയ ശേഷം തിരിച്ചെത്തിയില്ലെന്നു സഹോദരി സൗമ്യ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഹൊസ്ദുർഗ്ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.