റേഷന്‍ കടയിലേക്ക് പോയ യുവതി ഇനിയും തിരിച്ചെത്തിയില്ല; മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്

കാസര്‍കോട്: റേഷന്‍ ഷോപ്പിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു ഇറങ്ങിയ യുവതിയെ കാണാതായി. വെള്ളരിക്കുണ്ട്, ബളാല്‍, അരീക്കരയിലെ ആര്‍.കെ പ്രദീപന്റെ ഭാര്യ സി.എം പ്രജിത (29)യെ ആണ് കാണാതായത്. നവംബര്‍ 25ന് രാവിലെ പത്തുമണിക്ക് മങ്കയത്തുള്ള റേഷന്‍ ഷോപ്പിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. ഭര്‍ത്താവിന്റെ പരാതി പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തൊടെ നടത്തിയ അന്വേഷണത്തില്‍ യുവതി തിരുവനന്തപുരം ഭാഗത്തുള്ളതായാണ് പൊലീസിനു ലഭിച്ച സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page