തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററില്‍ നിന്നു പിരിച്ചു വിട്ട ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുമങ്ങാട്, പുലിപ്പാറ, അഭിലാഷ് ഭവനില്‍ സാബു(67)വിനെയാണ് വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു മാസം മുമ്പാണ് സാബുവിനെ എകെജി സെന്ററില്‍ നിന്നു പിരിച്ചു വിട്ടത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.