കാസര്‍കോട്: പെരുമ്പളക്കടവിലെ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബും മലപ്പുറം ചേലമ്പ്ര സ്വദേശിയുമായ സ്വാലിഹ് ചെറിയേടത്തിലിന്റെ താമസസ്ഥലത്തിന്റെ പൂട്ടുപൊളിച്ച് 30,000 രൂപ മോഷ്ടിച്ചു.
മോഷ്ടിച്ച പണവുമായി രക്ഷപ്പെടുന്നതിനിടയില്‍ സംശയം തോന്നിയ കുട്ടിക്കള്ളന്മാരില്‍ ഒരാളെ നാട്ടുകാര്‍ പിടിച്ചു. രണ്ടാമന്‍ ഓടി രക്ഷപ്പെട്ടു. പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത മോഷ്ടാവിനെ മേല്‍പ്പറമ്പ് പൊലീസിനു കൈമാറി. ഇയാള്‍ കാസര്‍കോടു പരിസരവാസിയാണെന്നു നാട്ടുകാര്‍ സൂചിപ്പിച്ചു.
ഞായറാഴ്ച രാവിലെ 6.25നായിരുന്നു കവര്‍ച്ച. ഖത്തീബിന്റെ താമസസ്ഥലത്തെത്തിയ ഇവര്‍ കെട്ടിടത്തിന്റെ പൂട്ടു പൊളിച്ച് ഉള്ളില്‍ക്കയറി അലമാര പൊളിച്ച് അതിനുള്ളില്‍ ബാഗില്‍ വച്ചിരുന്ന പണമാണ് കവര്‍ച്ച ചെയ്തതെന്നു ഖത്തീബ് മേല്‍പ്പറമ്പ് പൊലീസില്‍ പരാതിപ്പെട്ടു. മോഷ്ടാക്കള്‍ കണ്ടാലറിയാവുന്നവരാണെന്ന് അദ്ദേഹം പൊലീസിനെ അറിയിച്ചു. സ്റ്റേഷന്‍ എസ്.ഐ. കെ വേലായുധന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.