കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആള്‍ എം.ഡി.എം.എ.യുമായി അറസ്റ്റില്‍; കാറും കസ്റ്റഡിയില്‍, പൊലീസ് എത്തിയത് വേഷം മാറി

കാസര്‍കോട്: കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ആളെ 1.530 ഗ്രാം എം.ഡി.എം.എ.യുമായി പൊലീസ് അറസ്റ്റു ചെയ്തു. കൊടിയമ്മ, ചായിക്കട്ടയിലെ പി.എ മുഹമ്മദി(51)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ കൊടിയമ്മ ജംഗ്ഷനില്‍ വച്ചാണ് അറസ്റ്റ്. രഹസ്യവിവരത്തെത്തുടര്‍ന്ന് എസ്.ഐ.യും പൊലീസുകാരും വേഷം മാറിയെത്തി പതുങ്ങിയിരിക്കുകയായിരുന്നു. കാര്‍ എത്തിയപ്പോള്‍ പൊലീസ് സംഘം ചാടി വീണ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാറിനകത്തു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം, തിരൂര്‍ സ്വദേശിയായ സാജിത്ത് റഹ്‌മാന്‍ എന്ന യുവാവിനെ മുംബൈയില്‍ നിന്നു കുമ്പളയിലേക്കു കൂട്ടിക്കൊണ്ടുവന്ന് ഉജാര്‍-മഡ്‌വ റോഡിലെ ഒരു കശുമാവിന്‍ തോട്ടത്തില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടുകരിച്ച കേസ്, നരഹത്യാശ്രമക്കേസ്, തട്ടിക്കൊണ്ടു പോകല്‍, 4 കിലോ കഞ്ചാവ് പിടികൂടിയ കേസ് എന്നിവയില്‍ മുഹമ്മദ് പ്രതിയാണെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page