കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷന്‍ പശ്ചിമബംഗാള്‍ സ്വദേശി; എത്തിയത് ജോലി തേടി, സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: ബുര്‍ഖയിട്ടെത്തിയ പുരുഷനെ കുമ്പള പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പശ്ചിമബംഗാള്‍, നാദിയ, ഗാലാനാബിയയിലെ നസീബുള്‍ (30)ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കുമ്പള ടൗണിലെ ബസ് വെയ്റ്റിംഗ് ഷെഡില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. സ്ത്രീകള്‍ക്കു സമീപത്ത് ഇരിക്കുകയും നില്‍ക്കുകയും ചെയ്ത ബുര്‍ഖധാരിയുടെ ചലനത്തില്‍ സംശയം തോന്നിയവരാണ് നസീബുളിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
നസീബുള്‍ കുമ്പളയില്‍ എത്തിയതിനെകുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ-”ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ജോലി തേടിയാണ് ഇയാള്‍ കുമ്പളയില്‍ എത്തിയത്. പല സ്ഥലങ്ങളിലും കറങ്ങി നടന്നുവെങ്കിലും ജോലിയൊന്നും ശരിയായില്ല. ഇതിനിടയില്‍ വീടുകള്‍ കയറിയിറങ്ങിയും കടകളില്‍ കയറിയും ഭിക്ഷാടനം നടത്തി. ചില്ലറ തുട്ടുകളെ ലഭിച്ചുള്ളു. സ്ത്രീയാണെന്നു തെറ്റിദ്ധരിപ്പിച്ചാല്‍ കൂടുതല്‍ തുക ഭിക്ഷയായി കിട്ടുമെന്നു കണക്കുകൂട്ടി. അങ്ങനെ ഒരു ബുര്‍ഖ സംഘടിപ്പിച്ചു. വീടുകള്‍ കയറിയിറങ്ങി ആംഗ്യഭാഷയില്‍ ഭിക്ഷ യാചിച്ചു. സംസാരശേഷിയില്ലാത്ത സ്ത്രീയാണെന്നു കരുതിയ വീട്ടുകാര്‍ പത്തുമുതല്‍ 50 രൂപ വരെ ഭിക്ഷയായി നല്‍കിത്തുടങ്ങി. വേഷം മാറിയുള്ള ഭിക്ഷാടനത്തിന്റെ ആദ്യദിവസം തന്നെ പ്രതീക്ഷിക്കാത്ത തുക ലഭിച്ചതോടെ രീതി തുടരാന്‍ തീരുമാനിച്ചു. അതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലെ ബസ് വെയ്റ്റിംഗ് ഷെഡിലെത്തിയത്. പുരുഷന്മാരുടെ സമീപത്തു നിന്നാല്‍ സംശയിക്കുമെന്നു കരുതിയാണ് സ്ത്രീകളുടെ സമീപത്തേക്ക് നീങ്ങി നില്‍ക്കുകയും അരികില്‍ ഇരിക്കുകയും ചെയ്തത്. എന്നാല്‍ സമീപത്തു ഇരുന്ന ആളെ സ്ഥലത്തുണ്ടായിരുന്ന സ്ത്രീകള്‍ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കിയപ്പോഴാണ് ആള്‍മാറാട്ടം പുറത്തുവന്നത്. കാല്‍പാദങ്ങളും ധരിച്ചിരിക്കുന്ന ചെരുപ്പും പുരുഷന്റേതാണെന്നു ഉറപ്പാക്കിയതോടെ സ്ത്രീകള്‍ ബഹളം വച്ച് ആളെ കൂട്ടി. ഇതിനിടയില്‍ സ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച നസീബുളിനെ തടഞ്ഞു നിര്‍ത്തി പൊലീസിനു കൈമാറുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നസീബുള്‍ വേഷം മാറിയ കാര്യത്തിന്റെ ലക്ഷ്യം വ്യക്തമായത്.’

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page