അമേരിക്കൻ കോൺഗ്രസ് അനുവദിച്ച 4 ബില്യൺ ഡോളർ വിദേശ സഹായം തടഞ്ഞുവെക്കാൻ ട്രംപിന് സുപ്രീം കോടതി അനുമതി
പി പി ചെറിയാൻ വാഷിംഗ്ടൺ : കോൺഗ്രസ് മുൻപ് അനുവദിച്ച 4 ബില്യൺ ഡോളർ വിദേശ സഹായം തടഞ്ഞുവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് യു എസ് സുപ്രീം കോടതി അനുമതി നൽകി. ഭരണഘടനാപരമായി ‘ചെലവഴിക്കാനുള്ള അധികാരം’ സംബന്ധിച്ച നിയമപോരാട്ടത്തിൽ ട്രംപിന് മുൻതൂക്കം നൽകുന്നതാണ് ഈ വിധി. ഫണ്ട് ചെലവഴിക്കാതെ തടഞ്ഞുവെക്കുന്ന, വിവാദപരമായ ‘പോക്കറ്റ് റിസിഷൻ’ എന്ന ട്രംപിൻ്റെ നടപടിക്ക് ഈ വിധി താത്കാലികമായി അനുമതി നൽകുന്നു. ഫണ്ടുകൾ റദ്ദാക്കാൻ കോൺഗ്രസ് പ്രത്യേകമായി അംഗീകാരം നൽകിയില്ലെങ്കിലും പണച്ചെലവ് തടയാൻ …