ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നുപാപ്പുവിന്റെ മരണം; ആണ്‍ സുഹൃത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ചിന്നു പാപ്പു (25) എന്ന രേഷ്മയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതിനു പിന്നാലെ ആണ്‍ സുഹൃത്ത് സന്ദേശി(29)നെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്ലു, മന്നിപ്പാടിയിലെ വീട്ടിലെ കിടപ്പുമുറിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.30മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ഫെബ്രുവരി ഒന്‍പതിനു ഉച്ചയ്ക്കാണ് ആദൂര്‍, ആലന്തടുക്ക സ്വദേശിനിയായ രേഷ്മയെ കൂഡ്ലു, ആസാദ് നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടുലക്ഷത്തില്‍ അധികം ഫോളോവേഴ്സുള്ള ചിന്നുപാപ്പു എന്തിനാണ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല.
അന്വേഷണത്തിന്റെ ഭാഗമായി രേഷ്മയുടെ ആണ്‍ സുഹൃത്തായ സന്ദേശിനെ കാസര്‍കോട് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാല്‍ രേഷ്മ ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ കാര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണം തുടരുകയാണ്. രേഷ്മയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ചിന്നുപാപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉണ്ടായത്. ഇതിലുള്ള മാനസിക വിഷമമായിരിക്കാം സന്ദേശിനെ ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നു സംശയിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
നാരായണ നായിക്- സരോജ ദമ്പതികളുടെ മകനായ സന്ദേശ് പോളിഷ് ജോലി ചെയ്തുവരികയായിരുന്നു. ഏക സഹോദരി ഗൗതമി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page