പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ വീഡിയോ: യുവാവ് അറസ്റ്റില്‍

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രധാനമന്ത്രിയെ അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടെ ബോധപൂര്‍വ്വം ആക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ച 22കാരനെയാണ് അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. ജിതേന്ദ്രകുമാര്‍ കശ്യപ് എന്നയാളെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
സമാധാനം തകര്‍ത്ത് പ്രകോപനം ഉണ്ടാക്കണമെന്നും രാജ്യത്തിനു പുറത്തും അധിക്ഷേപം പ്രചരിപ്പിക്കണമെന്നുമുള്ള ബോധപൂര്‍വ്വമായ ഉദ്ദേശത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു പൊലീസ് ചൂണ്ടിക്കാട്ടി. പൊതുജനങ്ങളെ നിരാശരാക്കണമെന്ന ലക്ഷ്യവും വീഡിയോക്കുള്ളതായി പൊലീസ് എടുത്തുകാട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page