മഞ്ചേശ്വരം: ഒരു ഫോണ്‍ വിളിയില്‍ എന്തിരിക്കുന്നുവെന്നു ആളുകള്‍ നിസാരമാക്കാറുണ്ട്. എങ്കില്‍ ഓര്‍ക്കുക: ഫോണ്‍ വിളിയില്‍ കൈയും കാലും അടിയേറ്റ് ഒടിയേണ്ട അവസ്ഥയും ഒളിച്ചിരിക്കുന്നു.
കുഞ്ചത്തൂരിലെ ലൈറ്റ് ആന്റ് സൗണ്ട് കരാറുകാരന് കുഞ്ചത്തൂര്‍ ജമാലിയ മസ്ജിദിനടുത്തെ ഇബ്രാഹിം ഖലീലി (32)ന്റെ കൈാലുകള്‍ സഹജോലിക്കാരന് ലത്തീഫ് സംഘം ചേര്‍ന്നു മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ചൊടിച്ചു. ഖലീലിനെ കുമ്പള സഹ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ കുഞ്ചത്തൂരില്‍ ഫ്ളഡ് ലൈറ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടയില്‍ ജലീലും ലത്തീഫും തമ്മില്‍ വാക്കേറ്റമത്സരമാരംഭിച്ചിരുന്നു. കളിയുടെ പക്ഷം ചേര്‍ന്നുള്ള വാശിയാണെന്നു മറ്റു കാണികള്‍ കരുതിയെങ്കിലും അതല്ല കാര്യമെന്നു പിന്നീടറിഞ്ഞു. അവര്‍ ഇരുവരെയും സമീപിച്ചു കളികാണുന്നില്ലെങ്കില് വീട്ടിലേക്കു മടങ്ങിപ്പോകാന്‍ ഉപദേശിച്ചു. ഖലീല്‍ വീട്ടിനടുത്തെത്താറായപ്പോള്‍ അതേ സ്ഥാപനത്തിലെ മറ്റു നാലു തൊഴിലാളികളെക്കൂടി ഒപ്പം നിറുത്തിക്കൊണ്ടു ലത്തീഫ് ഇരുമ്പു കമ്പികളും മറ്റു മാരകായുധങ്ങളുമുപയോഗിച്ചു ഖലീലിന്റെ കൈകാലുകള്‍ അടിച്ചൊടിച്ചു. ഇയാളെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലെത്തിച്ചു പ്ലാസ്റ്ററിട്ടു. ഫോണ്‍ കാള്‍ സംബന്ധിച്ച പ്രശ്നമാണ് കാരണമെന്നു പൊലീസ് പറഞ്ഞു. ഫോണ്‍ കാള്‍ ഇവര്‍ക്കു നേരത്തേയും പ്രശ്നമായിരുന്നെന്നും അതിന്റെ പേരില്‍ മുമ്പും സംഘട്ടനമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.
ഒരു ഫോണ്‍വിളിയില്‍ എന്തിരിക്കുന്നുവെന്നു നിസ്സാരമാക്കണ്ട; കുഞ്ചത്തൂരില്‍ ഒരാളുടെ കൈകാലുകള്‍ അടിച്ചൊടിച്ച് ആശുപത്രിയിലാക്കി
- Local News
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

ഓപ്പറേഷന് തൂഫാന്: മധൂര്‍, പട്ളക്കുന്നില് എം ഡി എം എ യുമായി യുവാവ് അറസ്റ്റില്‍
Sunday, 30 August 2026, 12:48

ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലനവും ആരംഭിക്കുന്നു
Sunday, 30 August 2026, 12:12

മധു വാഹിനി ഓണം വിനോദയാത്ര നടത്തി
Sunday, 30 August 2026, 12:07

ഉപ്പളയില്‍ 44 കാരനെ കാണാതായി
Sunday, 30 August 2026, 11:44


വിദ്യാഭ്യാസ വകുപ്പ് റിട്ട. സൂപ്രണ്ട് പെരുതടിയിലെ ബി. കേശവൻ അന്തരിച്ചു
Sunday, 30 August 2026, 10:42

ഖത്തറിൽ മരണപ്പെട്ട ജി.സി.സി അംഗത്തിന്റെ കുടുംബത്തിന് കൈത്താങ്ങായി ആസ്ക് ആലംപാടി മൂന്ന് ലക്ഷം രൂപ കൈമാറി
Sunday, 30 August 2026, 10:31