മീനൂട്ട് ചടങ്ങിന്റെ നിവേദ്യം വാങ്ങാന്‍ കടലില്‍ ചാടിയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

ആലപ്പുഴ: മീനൂട്ട് ചടങ്ങിന്റെ നിവേദ്യം വാങ്ങാന്‍ കടലില്‍ ചാടിയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. ആറാട്ടുപുഴ തറയില്‍ കടവ് ആല്‍ത്തറ വീട്ടില്‍ രവിയുടെ മകന്‍ രജുവാണ് (47) മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ തറയില്‍ കടവ് മഹാദേവക്ഷേത്രത്തിന് 500 മീറ്റര്‍ പടിഞ്ഞാറ് ഭാഗത്തുള്ള കടല്‍ത്തീരത്തായിരുന്നു അപകടം.

ക്ഷേത്രത്തിലെ ശിവരാത്രിയോടനുബന്ധിച്ചുള്ള മീനൂട്ട് ചടങ്ങിന് ആവശ്യമായ നേദ്യം ശേഖരിക്കുന്നതിനായാണ് രജു ‘കൈലാസം’ എന്ന വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയശേഷം തീരക്കടലിലെത്തിയത്. വള്ളം തീരത്തോടടുത്തപ്പോള്‍ അദ്ദേഹം കടലിലേക്ക് ചാടുകയായിരുന്നു. എന്നാല്‍, കരയിലേക്ക് നീന്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ രജുവിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page