ഔദ്യോഗിക വാഹനം എത്തിയില്ല; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍മടങ്ങി

തിരുവനന്തപുരം: ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യാത്രയ്ക്ക് ഓട്ടോറിക്ഷയെ ആശ്രയിച്ചു. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് ഔദ്യോഗിക വാഹനം എത്താന്‍ താമസിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതോടെ ഓട്ടോസ്റ്റാന്റില്‍ നിന്ന് ഓട്ടോ കൈകാട്ടി വിളിച്ച് അതില്‍ കയറി രാമനിലയത്തിലേക്ക് പോവുകയായിരുന്നു.

സംഭവം ചര്‍ച്ചയായിട്ടുണ്ട്. സുരക്ഷാ വീഴ്ചയുണ്ടായോ എന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് പിന്നാലെ ഗണ്‍മാന്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം വാഹനത്തിന്റെ മുന്നിലിരുന്നു. മറ്റൊരു ബിജെപി നേതാവും സുരേഷ് ഗോപിയ്ക്കൊപ്പം ഓട്ടോയില്‍ കയറി. ഓട്ടോ പുറപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ ഔദ്യോഗിക വാഹനം എത്തി.

സ്വരാജ് റൗണ്ട് മുതല്‍ രാമനിലയം വരെയാണ് സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തത്. ഗണ്‍മാന്‍ ഓട്ടോഡ്രൈവര്‍ക്കൊപ്പം മുന്നില്‍ കയറിയതില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴയുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page