മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍: സ്‌കോട്ടീസ് ചളിയങ്കോട് ചാമ്പ്യന്മാര്‍

കുമ്പള: മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് 5 ദിവസമായി മൊഗ്രാല്‍ ജിവിഎച്ച്എസ് ഗ്രൗണ്ടില്‍ നടത്തിയ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്‌കോട്ടീസ് ചളിയങ്കോട് ജേതാക്കളായി.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് പേരാലിനെ ഏകപക്ഷീയമായ ഒരു ഗോളിന്(10) പരാജയപ്പെടുത്തിയാണ് സ്‌കോട്ടീസ് ചളിയങ്കോട് ട്രോഫി കരസ്ഥമാക്കിയത്.റാസിയാണ് ഏക ഗോള്‍ നേടി.
എ കെ എം അഷ്‌റഫ് എംഎല്‍എ കളിക്കാരുമായി പരിചയപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി, ടി എം ശുഹൈബ് എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്‌സ് ട്രോഫി ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂര്‍ സമ്മാനിച്ചു. കെ കെ സക്കീര്‍ ഖത്തര്‍,എം ജി എ റഹ്‌മാന്‍, കുമ്പള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഫസല്‍ പേരാല്‍, എ കെ ആരിഫ്, ഇര്‍ഷാദ് മൊഗ്രാല്‍, ബിഎന്‍ മുഹമ്മദലി, റഹ്‌മാന്‍ ആരിക്കാടി, സയ്യിദ് ഹാദി തങ്ങള്‍, സത്താര്‍ ആരിക്കാടി, ഇനാസ് പവാസ്, സെഡ് എ മൊഗ്രാല്‍, ടി കെ അന്‍വര്‍, ലത്തീഫ് കൊപ്പളം, ബിഎന്‍ മുഹമ്മദലി, അഷ്ഫാന്‍ ചൈന, എം മാഹിന്‍ മാസ്റ്റര്‍, റഷീദ് തവക്കല്‍, കെ എ കുഞ്ഞഹമ്മദ്, യു എം ഫസലുറഹ്‌മാന്‍, ഇര്‍ഫാന്‍ യു എം, കരീം, സി എച്ച് ഖാദര്‍, ഖാദര്‍ കട്ടത്തടുക്ക, എം എ ആരിഫ്, എം എ മൂസ, നൂഹ് കടവത്ത്, അമീന്‍ യു എം, ഷക്കീല്‍ അബ്ദുള്ള, അഷ്‌റഫ്, മുഹമ്മദ്, അബ്ദുള്ള, ജംഷീദ് മൊഗ്രാല്‍, കെ ടി മൂസ, ജലീല്‍ കൊപ്പളം, ബി കെ മുനീര്‍ കൊപ്പളം, അനീസ് കോട്ട, മാമു ഹാജി തുടങ്ങിയവര്‍ കളിക്കാര്‍ക്കു വിവിധ ട്രോഫികള്‍ വിതരണം ചെയ്തു,

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page