നാട്ടുകാര്‍ക്ക് ശല്യം സൃഷ്ടിച്ച 16 ലക്ഷത്തിന്റെ ബൈക്ക് പിടികൂടി

പയ്യന്നൂര്‍: സൈലന്‍സര്‍ മോഡിഫൈ ചെയ്ത് വന്‍ ശബ്ദം ഉണ്ടാക്കി മൊറാഴലിലെ നാട്ടുകാര്‍ക്കു ശല്യമായി തീര്‍ന്ന ആഡംബര ബൈക്ക് പിടികൂടി. പാപ്പിനിശ്ശേരി സ്വദേശിയായ യുവാവും കൂട്ടുകാരനുമാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെ വെള്ളിക്കീല്‍ ഭാഗത്തു നിന്നാണ് ബൈക്ക് എത്തിയത്. ശബ്ദശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ സംഘടിതരായി ബൈക്ക് തടഞ്ഞുവച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ കെ.പി ദാമോദരന്റെ നേതൃത്വത്തില്‍ പൊലീസെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷമേ ബൈക്ക് വിട്ടു കൊടുക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

പി.എസ്.സി അംഗങ്ങള്‍ക്കു വാരിക്കോരി ശമ്പള വര്‍ധന: പ്രഖ്യാപനം ഉടന്‍ പിന്‍വലിക്കണം: എഐടിയുസി

കാസര്‍കോട്: പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നു എഐടിയുസി ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.സാമ്പത്തിക പ്രതിസന്ധി പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാരിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ പി.എസ്.സി അംഗങ്ങള്‍ക്കു വാരിക്കോരി വന്‍ സാമ്പത്തികാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതു ഇടതുപക്ഷത്തിന് പറഞ്ഞ പണിയല്ലെന്നു ജില്ലാ കൗണ്‍സില്‍ മുന്നറിയിച്ചു.ന്യായമായ വേതനവര്‍ധനവ്, കുടിശ്ശികയാക്കാതെ കൃത്യമായ വേതനം എന്നീ ന്യായമായ ആവശ്യങ്ങള്‍ ജീവനക്കാര്‍ ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ അവ നിഷ്‌കരുണം നിഷേധിക്കുകയാണ്.സ്‌കൂള്‍ പാചകത്തൊഴിലാളികള്‍, …

കേന്ദ്ര അവഗണന; സിപിഎം ആദായ നികുതി ഓഫീസിലേക്കു ബഹുജന മാര്‍ച്ച് നടത്തി

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദായ നികുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സിഎച്ച് കുഞ്ഞമ്പു എംഎല്‍എ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ എം.എല്‍.എ, കെ.പി സതീഷ് ചന്ദ്രന്‍, എം.വി ബാലകൃഷ്ണന്‍, പി. കരുണാകരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കെ.വി കുഞ്ഞിരാമന്‍, എം. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മകനും ഭാര്യയും കളിയാട്ടത്തിനു പോയ സമയത്ത് വയോധിക തീ കൊളുത്തി മരിച്ചു; സംഭവം അണങ്കൂര്‍, എംജി കോളനിയില്‍

കാസര്‍കോട്: മകനും ഭാര്യയും കളിയാട്ടം കാണാന്‍ പോയ സമയത്ത് വയോധിക കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചു. അണങ്കൂര്‍, എം.ജി കോളനിയിലെ പരേതനായ എ.പി അപ്പുവിന്റെ ഭാര്യ ലക്ഷ്മി (85) യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മകന്‍ പ്രഭാകരന്റെ കൂടെയാണ് ലക്ഷ്മി താമസം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പ്രഭാകരനും ഭാര്യയും ലക്ഷ്മിക്കു ഇന്‍സുലിന്‍ കുത്തി വച്ച ശേഷം പുലിക്കുന്നില്‍ നടക്കുന്ന കളിയാട്ടം കാണാന്‍ പോയ സമയത്തായിരുന്നു സംഭവം. അടുപ്പില്‍ തീ പടര്‍ത്താന്‍ ഉപയോഗിക്കുന്ന ഏതോ ഇന്ധനം …

ആയിരത്തിരി അരങ്ങിലെത്തി; ആരാധകര്‍ക്ക് ആത്മശാന്തി പകര്‍ന്നു

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരത്തിരി അരങ്ങിലെത്തി. പുള്ളിക്കരിങ്കാളി ദേവിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തില്‍ തടിച്ചു കൂടിയ ഭക്തജനങ്ങളെ ആയിരത്തിരി മഞ്ഞള്‍ പ്രസാദം നല്‍കി ആശീര്‍വദിച്ചു. 22ന് ആരംഭിച്ച കളിയാട്ടത്തില്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച തെയ്യാട്ടം ചൊവ്വാഴ്ച പുലര്‍ച്ചെ വരെ തുടര്‍ന്നു. പത്തോളം തെയ്യങ്ങള്‍ തുടര്‍ച്ചയായി കെട്ടിയാടിയതു ക്ഷേത്രാന്തരീക്ഷത്തില്‍ ആത്മീയ അന്തരീക്ഷം പകര്‍ന്നു. ചൊവ്വാഴ്ച രാവിലെ ആലിത്തെയ്യവും തുടര്‍ന്നു കാളപ്പുലിയന്‍, പുലികണ്ടന്‍, മന്ത്രമൂര്‍ത്തി, വേട്ടക്കൊരു മകന്‍, പുല്ലൂര്‍ണ്ണന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി …

കുറ്റിക്കോല്‍ സ്വദേശിയുടെ മരണം: മൃതദേഹം പരിയാരത്തേക്ക് കൊണ്ടു പോയി; ആരോപണ വിധേയനായ പാണ്ടി സ്വദേശി പോക്‌സോ കേസില്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കുറ്റിക്കോല്‍, വെള്ളാലയിലെ നാരായണന്റെ മകന്‍ രാജേഷി (25)ന്റെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതും സംശയത്തിനിടയാക്കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളുവെന്ന് ആദൂര്‍ പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം പയസ്വിനി പുഴയിലെ അത്തനാടിയിലാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് കാണാതായ രാജേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് മൃതദേഹം …

പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിറുത്തിയിരുന്ന സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിറുത്തിയിരുന്ന സ്‌കൂട്ടര്‍ തീവച്ചു നശിപ്പിച്ചതായി പരാതി. പന്നിപ്പാറയിലെ അബ്ദുല്‍ മനാഫിന്റെ സ്‌കൂട്ടറാണ് കത്തിച്ചത്. ഇയാള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. അക്രമത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

രോഗിയുടെ ആക്രമണം മലയാളി നഴ്സിന് ഗുരുതര പരിക്ക്, പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

-പി പി ചെറിയാന്‍ ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ ലോക്‌സഹാച്ചി എച്ച്സിഎ ഫ്‌ലോറിഡ പാംസ് വെസ്റ്റ് ആശുപത്രിയിലെ മലയാളി നഴ്സിനെ രോഗി ആക്രമിച്ചു. അക്രമത്തില്‍ നഴ്‌സിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറി എന്നയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. മലയാളി നഴ്‌സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.സ്റ്റീഫന്‍ സ്‌കാന്റ്റില്‍ബറി എന്ന പ്രതി ഫ്‌ലോറിഡയിലെ ബേക്കര്‍ ആക്ട് പ്രകാരം ആശുപത്രിയില്‍ ആയിരുന്നു, ഒരു വ്യക്തി തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അപകടകാരിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ സ്വമേധയാ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഇത് അനുവദിക്കുന്നു. നഴ്സ് ആ വ്യക്തിയെ പരിചരിക്കുന്നതിനിടെയാണ് …

ജന്മാവകാശ പൗരത്വം ഉടനടി അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി

-പി പി ചെറിയാൻ ന്യൂയോർക് : ജന്മാവകാശ പൗരത്വം ഉടനടി അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങൾഅപ്പീൽസ് കോടതി നിരസിച്ചു.രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയും ഹ്രസ്വകാല യുഎസ് സന്ദർശകരുടെയും കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമം തടയുന്ന ഉത്തരവ് റദ്ദാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ അടിയന്തര ശ്രമം ഒരു ഫെഡറൽ അപ്പീൽ കോടതി പാനലാണ് നിരസിച്ചത്. പ്രശ്നം സുപ്രീം കോടതി ഇടപെടലിനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ നയം രാജ്യവ്യാപകമായി തടഞ്ഞുകൊണ്ട് സിയാറ്റിൽ ആസ്ഥാനമായുള്ള ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവ് ബുധനാഴ്ച …

കാനത്തൂർ മൂടയം വീട് ശാരദ അന്തരിച്ചു

കാസർകോട്: കാനത്തൂർ മൂടയം വീട്ടിൽ പരേതനായ റിട്ട. അധ്യാപകൻ പി.വി.ഗോപാലന്റെ ഭാര്യ വി. ശാരദ (75) അന്തരിച്ചു. മക്കൾ: വി.രാധാകൃഷ്ണൻ (വ്യാപാരി, ഇരിയണ്ണി )വി.രാജൻ (സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ . ആദൂർ), വി.സുജാത ( നഴ്സിംഗ് അസി.സി.എച്ച് .സി പെർള ), മരുമക്കൾ: വി. ബീന,പി.വി. രജനി, പരേതനായ പി.വി. അജിത്ത്കുമാർ (അഡൂർ ) സഹോദരങ്ങൾ: നാരായണി (അയ്യങ്കാവ് ), വി.മാധവി (അയ്യങ്കാവ് ) വി. ലക്ഷ്മി (കാലിച്ചാനടുക്കം) ,വി. യശോദ (അയ്യങ്കാവ് ), വി.നാരായണൻ …

ബേരിക്കയിൽ കർണ്ണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം, മീഞ്ച, ബേരിക്ക, തലേക്കിയിൽ കർണ്ണാടക നിർമ്മിത വിദേശമദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ബായിക്കട്ട വീട്ടിൽ കെ.രാജ ( 39 ) നെയാണ് കുമ്പള എക്സൈസ്പ്രിവന്റീവ് ഓഫീസർ കെ.വി. മനാസും സംഘവും അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നു 5.4 ലിറ്റർ മദ്യം പിടികൂടി.സി.ഇ.ഒ മാരായ എം.എം. അഖിലേഷ് , വി.ജിതിൻ, കെ. സുജിത്ത്, ഡ്രൈവർ പ്രവീൺ എന്നിവരും ഉണ്ടായിരുന്നു.

കാണാതായ യുവതി വിവാഹിതയായി

കാസര്‍കോട്: ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ കാണാതായ യുവതി വിവാഹിതയായി. പാക്കം, ആലക്കോട് സ്വദേശിയായ സുധീഷുമായുള്ള വിവാഹമാണ് നടന്നത്. പനയാല്‍, വെളുത്തോളി കുന്നത്തു ഹൗസിലെ നന്ദിത (22)യെ ആണ് കാണാതായിരുന്നത്. പിതാവ് നല്‍കിയ പരാതിയില്‍ സുഹൃത്തായ സുധീഷിനൊപ്പം പോകാന്‍ സാധ്യതയുള്ളതായി സംശയം പ്രകടിപ്പിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് നന്ദിതയും സുധീഷും തമ്മില്‍ വിവാഹിതരായ ഫോട്ടോകള്‍ പുറത്തുവിട്ടത്. ഫോട്ടോഗ്രാഫറാണ് സുധീഷ്.

പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ടു തള്ളി; വഖഫ് ബില്ലിന് ജെപിസി അംഗീകാരം

ന്യൂദെല്‍ഹി: 14 ഭേദഗതികളോടെ വഖഫ് ബില്ലിനു സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അംഗീകാരം. അതേ സമയം പ്രതിപക്ഷം കൊണ്ടുവന്ന എല്ലാ ഭേദഗതികളും വോട്ടിനിട്ട് തള്ളുകയും ചെയ്തു. ഭരണ-പ്രതിപക്ഷത്തു നിന്നുമായി 44 ഭേദഗതികളാണ് സമിതിക്കു മുമ്പാകെ ആകെ നിര്‍ദ്ദേശിക്കപ്പെട്ടത്. 10 എം.പികള്‍ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോള്‍ 16 പേര്‍ എതിര്‍ത്തു.വഖഫ് ബോര്‍ഡുകളുടെ ഭരണ രീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്ലിങ്ങളായ രണ്ടു പേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം തേടും. വഖഫ് …

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അട്ടപ്പാടി, നക്കുപ്പതി ഊരിലെ ബാലസുബ്രഹ്‌മണ്യന്‍-ഹംസവല്ലി ദമ്പതികളുടെ മകളാണ് മരിച്ചത്. പാല് തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ അഗളിയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെളുത്തോളി സ്വദേശിനിയെ കാണാതായി; ആലക്കോട്ടെ സുഹൃത്ത് സുധീഷിനൊപ്പം പോയതായി പരാതി

കാസര്‍കോട്: പനയാല്‍ വെളുത്തോളി കുന്നത്തു ഹൗസിലെ നന്ദിത (23)യെ കാണാതായതായി പരാതി. പിതാവ് കൃഷ്ണന്‍ നല്‍കിയ പരാതി പ്രകാരം ബേക്കല്‍ പൊലീസ് കേസെടുത്തു. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ പറഞ്ഞു. പാക്കം ആലക്കോട്ടെ സുധീഷിനൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. അതേ സമയം നന്ദിതയും സുധീഷും വിവാഹിതരായതായി അനൗദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് സൂചിപ്പിച്ചു.

പതിനേഴുകാരി വസ്ത്രം മാറുന്നതിന്റെ ഫോട്ടോയെടുത്തു; യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: അയല്‍ക്കാരിയായ പതിനേഴുകാരി വസ്ത്രം മാറുന്നതിന്റെ ഫോട്ടോയെടുത്ത യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥലത്താണ് സംഭവം. യുവാവിന്റെയും പെണ്‍കുട്ടിയുടെയും വീട് തൊട്ടടുത്താണ്. തന്റെ വീട്ടിലെ മുറിയില്‍ നിന്നു അയല്‍ക്കാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ പകര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസില്‍ ലഭിച്ച പരാതി. പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഴുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് 4 ലക്ഷം രൂപയ്ക്ക് വിറ്റു

ബംഗ്‌ളൂരു: ഏഴു വയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്നു നാലു ലക്ഷം രൂപയ്ക്കു വിറ്റു. സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും ദല്ലാളുമാരായ രണ്ടു സ്ത്രീകളും അറസ്റ്റില്‍. ബെളഗാവി, ഉക്കേരി സ്വദേശികളായ സദാശിവ ശിവബസപ്പ (40), ഭാര്യ സംഗീത വിഷ്ണു സാവന്ത് (30), ദല്ലാളുമാരായ ലക്ഷ്മി ഗോളംബാവി (35), അനസൂയ ഗിരിമല്ലപ്പ(35) എന്നിവരെയാണ് ബെളഗാവി പൊലീസ് അറസ്റ്റു ചെയ്തത്. സംഗീത വിഷ്ണു സാവന്തും രണ്ടാം ഭര്‍ത്താവായ സദാശിവ ബസപ്പയുമാണ് രണ്ടു ദല്ലാളുമാരുടെ സഹായത്തോടെ ഏഴു വയസ്സുള്ള മകനെ ബെളഗാവിയിലെ ദില്‍ഷാന എന്ന …

തീരദേശ പരിപാലന നിയമത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവുകളും നഷ്ടപരിഹാരവും വേണം

ഹൈദരാബാദ്: തീരദേശ പരിപാലന നിയമത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവുകളും നഷ്ടപരിഹാരവും വേണമെന്ന് ഹൈദരാബാദില്‍ നടന്ന അഖിലഭാരത് കോലി സഭാ ദേശീയ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിനിടയില്‍ ഹൃദയാഘാതം മൂലം മരണം സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് തുകയും മറ്റു ആനുകൂല്യങ്ങളും കുടുംബത്തിനു നല്‍കുക, മണ്ണെണ്ണക്ക് സബ്‌സിഡി ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അഖിലഭാരതീയ കോലി സമാജ് ദേശീയ പ്രസിഡണ്ടും മന്ത്രിയുമായ കുന്‍വര്‍ജിഭായ് ബവാലിയ നേതൃത്വം നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറി ഖാന്‍ശ്യാം അനുരാഗ്, തികംചന്ദ് ശക്യാവാര്‍, കേസ്‌നി വീരേഷ്, മോഹിനി …