ആയിരത്തിരി അരങ്ങിലെത്തി; ആരാധകര്‍ക്ക് ആത്മശാന്തി പകര്‍ന്നു

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ആയിരത്തിരി അരങ്ങിലെത്തി. പുള്ളിക്കരിങ്കാളി ദേവിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തില്‍ തടിച്ചു കൂടിയ ഭക്തജനങ്ങളെ ആയിരത്തിരി മഞ്ഞള്‍ പ്രസാദം നല്‍കി ആശീര്‍വദിച്ചു.

22ന് ആരംഭിച്ച കളിയാട്ടത്തില്‍ തിങ്കളാഴ്ച രാവിലെ ആരംഭിച്ച തെയ്യാട്ടം ചൊവ്വാഴ്ച പുലര്‍ച്ചെ വരെ തുടര്‍ന്നു. പത്തോളം തെയ്യങ്ങള്‍ തുടര്‍ച്ചയായി കെട്ടിയാടിയതു ക്ഷേത്രാന്തരീക്ഷത്തില്‍ ആത്മീയ അന്തരീക്ഷം പകര്‍ന്നു. ചൊവ്വാഴ്ച രാവിലെ ആലിത്തെയ്യവും തുടര്‍ന്നു കാളപ്പുലിയന്‍, പുലികണ്ടന്‍, മന്ത്രമൂര്‍ത്തി, വേട്ടക്കൊരു മകന്‍, പുല്ലൂര്‍ണ്ണന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി തെയ്യങ്ങള്‍ ഉണ്ടാവും. രാത്രി ഗാനമേളയുമുണ്ടാവും.
കളിയാട്ടത്തോടനുബന്ധിച്ച് മടപ്പുര ശ്രീ മുത്തപ്പന്‍ തിരുമുല്‍ക്കാഴാചാ കമ്മിറ്റിയും ശ്രീ ഭഗവതി മഹിളാ സംഘവും ക്ഷേത്രത്തില്‍ ഇന്നലെ തിരുമുല്‍ക്കാഴ്ച സമര്‍പ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page