കാസര്‍കോട്: അയല്‍ക്കാരിയായ പതിനേഴുകാരി വസ്ത്രം മാറുന്നതിന്റെ ഫോട്ടോയെടുത്ത യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥലത്താണ് സംഭവം. യുവാവിന്റെയും പെണ്‍കുട്ടിയുടെയും വീട് തൊട്ടടുത്താണ്. തന്റെ വീട്ടിലെ മുറിയില്‍ നിന്നു അയല്‍ക്കാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ പകര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസില്‍ ലഭിച്ച പരാതി. പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
