കാസര്‍കോട്: ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ കാണാതായ യുവതി വിവാഹിതയായി. പാക്കം, ആലക്കോട് സ്വദേശിയായ സുധീഷുമായുള്ള വിവാഹമാണ് നടന്നത്. പനയാല്‍, വെളുത്തോളി കുന്നത്തു ഹൗസിലെ നന്ദിത (22)യെ ആണ് കാണാതായിരുന്നത്. പിതാവ് നല്‍കിയ പരാതിയില്‍ സുഹൃത്തായ സുധീഷിനൊപ്പം പോകാന്‍ സാധ്യതയുള്ളതായി സംശയം പ്രകടിപ്പിച്ചിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് നന്ദിതയും സുധീഷും തമ്മില്‍ വിവാഹിതരായ ഫോട്ടോകള്‍ പുറത്തുവിട്ടത്. ഫോട്ടോഗ്രാഫറാണ് സുധീഷ്.
