ഏഴുവയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് 4 ലക്ഷം രൂപയ്ക്ക് വിറ്റു

ബംഗ്‌ളൂരു: ഏഴു വയസ്സുകാരനെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്നു നാലു ലക്ഷം രൂപയ്ക്കു വിറ്റു. സംഭവത്തില്‍ അമ്മയും രണ്ടാനച്ഛനും ദല്ലാളുമാരായ രണ്ടു സ്ത്രീകളും അറസ്റ്റില്‍. ബെളഗാവി, ഉക്കേരി സ്വദേശികളായ സദാശിവ ശിവബസപ്പ (40), ഭാര്യ സംഗീത വിഷ്ണു സാവന്ത് (30), ദല്ലാളുമാരായ ലക്ഷ്മി ഗോളംബാവി (35), അനസൂയ ഗിരിമല്ലപ്പ(35) എന്നിവരെയാണ് ബെളഗാവി പൊലീസ് അറസ്റ്റു ചെയ്തത്. സംഗീത വിഷ്ണു സാവന്തും രണ്ടാം ഭര്‍ത്താവായ സദാശിവ ബസപ്പയുമാണ് രണ്ടു ദല്ലാളുമാരുടെ സഹായത്തോടെ ഏഴു വയസ്സുള്ള മകനെ ബെളഗാവിയിലെ ദില്‍ഷാന എന്ന സ്ത്രീക്ക് വിറ്റത്. കുട്ടിയെ വാങ്ങിയ ദില്‍ഷാനയ്ക്കു രണ്ടു പെണ്‍മക്കളാണ്. ഒരു മകന്‍ വേണമെന്ന ആഗ്രഹപ്രകാരമാണ് കുട്ടിയെ വാങ്ങിയതെന്നാണ് ദില്‍ഷാന പൊലീസില്‍ മൊഴി നല്‍കി. കുട്ടിയെ കൈമാറിയതിനു രേഖ വേണമെന്നു ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയതോടെയാണ് ദില്‍ഷാന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
അറസ്റ്റിലായ ദല്ലാളുമാര്‍ ഇതിനു മുമ്പും സമാന രീതിയില്‍ കുട്ടികളെ വില്‍പ്പന നടത്തിയിട്ടുള്ളതായും അന്വേഷണം തുടരുന്നതായും അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page