മകനും ഭാര്യയും കളിയാട്ടത്തിനു പോയ സമയത്ത് വയോധിക തീ കൊളുത്തി മരിച്ചു; സംഭവം അണങ്കൂര്‍, എംജി കോളനിയില്‍

കാസര്‍കോട്: മകനും ഭാര്യയും കളിയാട്ടം കാണാന്‍ പോയ സമയത്ത് വയോധിക കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചു. അണങ്കൂര്‍, എം.ജി കോളനിയിലെ പരേതനായ എ.പി അപ്പുവിന്റെ ഭാര്യ ലക്ഷ്മി (85) യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മകന്‍ പ്രഭാകരന്റെ കൂടെയാണ് ലക്ഷ്മി താമസം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പ്രഭാകരനും ഭാര്യയും ലക്ഷ്മിക്കു ഇന്‍സുലിന്‍ കുത്തി വച്ച ശേഷം പുലിക്കുന്നില്‍ നടക്കുന്ന കളിയാട്ടം കാണാന്‍ പോയ സമയത്തായിരുന്നു സംഭവം. അടുപ്പില്‍ തീ പടര്‍ത്താന്‍ ഉപയോഗിക്കുന്ന ഏതോ ഇന്ധനം ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നതു കണ്ട അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വിവരമറിഞ്ഞ് പ്രഭാകരനും സ്ഥലത്തെത്തി. വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ലക്ഷ്മിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. മറ്റു മക്കള്‍: കുസുമ, സുമതി, പരേതനായ കൃഷ്ണന്‍. മരുമക്കള്‍: കുമാരന്‍, ചന്ദ്രകല, സരസ്വതി, രവി. സഹോദരങ്ങള്‍: നാരായണി, സുഗന്ധി, ഗീത, പരേതരായ മാധവി, വാസു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page