കള്ളന്‍ കപ്പലില്‍ തന്നെ: വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണങ്ങള്‍ അടിച്ചുമാറ്റി പകരം മുക്കുപണ്ടങ്ങള്‍ വച്ചു; ക്ഷേത്ര പൂജാരി അറസ്റ്റില്‍, ആഭരണങ്ങള്‍ പണയപ്പെടുത്തിയെന്ന് പൂജാരി

മംഗ്‌ളൂരു: വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന 21 ലക്ഷം രൂപ വില വരുന്ന തിരുവാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം പകരം മുക്കുപണ്ടങ്ങള്‍ വച്ച പൂജാരി അറസ്റ്റില്‍. കുന്താപുരം, ഗങ്കൊള്ളി, കാര്‍വികേരി, ശ്രീമഹാകാളി ക്ഷേത്ര പൂജാരി ശിര്‍സിയിലെ നരസിംഹഭട്ടി(42)നെയാണ് അറസ്റ്റു ചെയ്തത്. മെയ് 16ന് ആണ് നരസിംഹഭട്ട് ക്ഷേത്രത്തില്‍ പൂജാരിയായി സ്ഥാനമേറ്റത്. നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ശനിയാഴ്ച തിരുവാഭരണങ്ങള്‍ എടുത്ത് വൃത്തിയാക്കുന്നതിനിടയിലാണ് തട്ടിപ്പ് പുറത്തായത്. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങള്‍ സ്വര്‍ണ്ണമല്ലെന്നു സംശയം വന്നു. ഉടന്‍ ക്ഷേത്ര അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. …

കുമ്പളയില്‍ നിര്‍ത്തിയിട്ട ബസുകളില്‍ നിന്നു ഡീസലൂറ്റിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

  കാസര്‍കോട്: കുമ്പളയിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസുകളില്‍ നിന്നു ഡീസലൂറ്റിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാളിലെ നോള ഹൗസില്‍ സജീറി(22)നെയാണ് കുമ്പള എസ്.ഐ. കെ. ശ്രീജേഷ് അറസ്റ്റു ചെയ്തത്. ഡീസല്‍ മോഷണകേസില്‍ പ്രതിയായതോടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി സമീപിച്ച സജീറിനോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ആഗസ്ത് എട്ടിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കുമ്പള പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്വകാര്യ ബസുകളില്‍ നിന്നു 285 ലിറ്റര്‍ ഡീസല്‍ …

മൊഗ്രാലിലെ തെയ്യം കലാകാരനെ കാണാതായി

കാസര്‍കോട്: മൊഗ്രാല്‍, പേരാല്‍ ഹൗസിലെ തെയ്യം കലാകാരന്‍ ശ്രീധര(51)നെ കാണാതായതായി പരാതി. ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേല്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സെപ്തംബര്‍ 11 ന് വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. മൊഗ്രാലിലെ തറവാട് വീട്ടില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു ശ്രീധരന്‍

രണ്ടാംഭാര്യയും ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ല; പ്രകോപിതനായ യുവാവ് ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ നിലത്തടിച്ചുകൊന്നു

  രണ്ടാം ഭാര്യയും ആണ്‍ കുഞ്ഞിനെ പ്രസവിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ നിലത്തടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഇട്ടാവാനഗറിലാണ് അതിദാരുണമായ സംഭവം നടന്നത്. പ്രതിയായ ബാബുദിവാകര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങിനെ-”ബാബു ദിവാകറിന് ആദ്യ ഭാര്യയില്‍ രണ്ടു പെണ്‍കുഞ്ഞുങ്ങളാണ്. ആദ്യ ഭാര്യ മരണപ്പെട്ടതോടെ മറ്റൊരു യുവതിയെ രണ്ടാം വിവാഹം ചെയ്തു. ഈ ബന്ധത്തിലും ആദ്യം ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. രണ്ടാമത്തെ കുഞ്ഞെങ്കിലും ആണായിരിക്കണമെന്ന് ബാബു ദിവാകര്‍ ഭാര്യയോട് ഗര്‍ഭകാലം തൊട്ടേ …

സഹോദരനെ നുകം കൊണ്ട് അടിച്ചുകൊന്ന ജ്യേഷ്ഠന് ജീവപര്യന്തം തടവ്

മംഗ്‌ളൂരു: സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ സഹോദരനെ നുകം കൊണ്ട് അടിച്ചു കൊന്ന യുവാവിനു ജീവപര്യന്തം തടവ് ശിക്ഷ. കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ കന്യാന, നന്ദരബെട്ടുവിലെ ഐത്തപ്പ നായിക് എന്ന പുട്ടു നായികി(45)നെയാണ് മംഗ്‌ളൂരു ജില്ലാ സെഷന്‍സ് കോടതി (നാല്)ശിക്ഷിച്ചത്. 2022 മെയ് 10ന് ആണ് കേസിനാസ്പദമായ സംഭവം. ബാലപ്പ എന്ന രാമനായിക് (35)ആണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ ഐത്തപ്പനായികും ബാലപ്പ നായികും പിതൃസഹോദരന്റെ വീട്ടില്‍ നിന്നു നടന്ന ഒരു പൂജയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ സഹോദരങ്ങള്‍ തമ്മില്‍ സ്വത്തിനെ ചൊല്ലി …

മദ്ഹേ മദീന റബീഹ് കോണ്‍ഫറന്‍സ് 22നു അബു ഹൈല്‍ കെ.എം.സി.സി.യില്‍

  ദുബൈ: ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി 22നു ഞായറാഴ്ച അബു ഹൈല്‍ കെ.എം.സി.സി. പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ നടക്കും. മൗലൂദ് പാരായണവും ശാഹുല്‍ ഹമീദ് അന്‍വരി മലയിലിന്റെ മദ്ഹുര്‍ റസൂല്‍ പ്രഭാഷണവും ഉണ്ടാവും. പ്രവാചക പ്രകീര്‍ത്തനം കൊണ്ട് പ്രവാസി മണ്ണില്‍ ഇതിഹാസം തീര്‍ത്ത റൗളത്തുല്‍ ജന്ന ബുര്‍ദ സംഘത്തിന്റെ ബുര്‍ദ മജ്ലിസും ഉണ്ടായിരിക്കുന്നതാണ്. ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡ് ഫെഡറേഷന്‍ അര്‍മേനിയയില്‍ നടത്തിയ അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ …

ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ മറവില്‍ തട്ടിപ്പ്; ഒന്നരക്കോടി രൂപ തട്ടിയ സംഘം അറസ്റ്റില്‍

  കണ്ണൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പേരില്‍ ഒന്നരക്കോടി രൂപ തട്ടിയെടുത്ത നാലംഗ സംഘത്തെ കണ്ണൂരില്‍ അറസ്റ്റു ചെയ്തു. ഏഴിലോട് റോസ് എയ്ഞ്ചല്‍ വില്ലയിലെ എഡ്ഗാര്‍ വിന്‍സന്റിന്റെ 1,00,76,000 രൂപ തട്ടിയെടുത്ത കേസില്‍ ആലപ്പുഴ, ചേര്‍ത്തല, പള്ളിപ്പുറത്തെ സഞ്ജു ഗിരീഷ് (21), പൂച്ചാക്കല്‍ സ്വദേശികളായ സജ്ജാദലി (24), ഇന്ദ്രജിത്ത് (20) എന്നിവരെ കണ്ണൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.വി ജോണിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. കണ്ണൂര്‍, പള്ളിക്കുന്ന് സ്വദേശി പി.വി കൃഷ്ണന്റെ പരാതിയില്‍ കര്‍ണ്ണാടക വീരാജ്‌പേട്ട, ദേവനാരിയില്‍ …

നഴ്‌സിംഗ് അസിസ്റ്റന്റ് ട്രെയ്‌നിയെയും കൊണ്ട് ബൈക്കില്‍ കറങ്ങി; മലപ്പുറം സ്വദേശിയായ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനെതിരെ വനിതാ പൊലീസ് സ്വമേധയാ കേസെടുത്തു

കാസര്‍കോട്: നഴ്സിംഗ് അസിസ്റ്റന്റ് ട്രെയ്നിയായ പതിനേഴുകാരിയെയും കൊണ്ട് ബൈക്കില്‍ കറങ്ങിയ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനെതിരെ കാസര്‍കോട് വനിതാ പൊലീസ് സ്വമേധയാ കേസെടുത്തു. കാസര്‍കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്റര്‍ ജീവനക്കാരനായ ഇബാന്‍ മുഹമ്മദിനെതിരെയാണ് തട്ടിക്കൊണ്ടു പോകല്‍ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും കൊണ്ട് ബൈക്കില്‍ കറങ്ങി നടക്കുന്നതായുള്ള വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. അതേ സമയം ആരോപണ വിധേയനായ ജീവനക്കാരന്‍ അവധിയില്‍പ്പോയതായാണ് സൂചന.

കോട്ടമലയില്‍ നവവധു ദുരൂഹസാഹചര്യത്തില്‍ മരിച്ചു; സംഭവം ഭര്‍ത്താവ് ഇന്ന് ഗള്‍ഫിലേക്ക് മടങ്ങിപ്പോകാനിരിക്കവെ, മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

കാസര്‍കോട്: ഒരു വര്‍ഷം മുമ്പ് വിവാഹിതയായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കോട്ടമല, അടുക്കളമ്പാടിയിലെ കൊടൈക്കനാല്‍ വീട്ടില്‍ ജോബിന്‍സ് കെ. മൈക്കിളിന്റെ ഭാര്യ പത്തനംതിട്ട, തേങ്ങാപ്പാറ വീട്ടില്‍ ദര്‍ശന (30) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദര്‍ശനയെ ഉടന്‍ ചെറുപുഴയിലെ ലീഡര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതി ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ചിറ്റാരിക്കാന്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് …

ഗൃഹനാഥനും രണ്ടാം ഭാര്യയും കാട്ടില്‍ മരിച്ച നിലയില്‍

മംഗ്‌ളൂരു: ഗൃഹനാഥനെയും രണ്ടാം ഭാര്യയെയും കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെല്‍ത്തങ്ങാടി, കാശിപ്പട്ടണം, ഉര്‍ഡുഗുഡ്ഡയിലെ നോണയ്യ പൂജാരി(62), രണ്ടാം ഭാര്യ ബേബി (46) എന്നിവരാണ് മരിച്ചത്. വീട്ടിനു സമീപത്തുള്ള കാട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കിടന്ന നിലയില്‍ കാണപ്പെട്ടത്. മരണകാരണം വ്യക്തമായിട്ടില്ല. വേണൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നോണയ്യ പൂജാരിയുടെ ആദ്യ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. അതിനു ശേഷമാണ് ബേബിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ കുട്ടികളില്ല.

മാതാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

  കണ്ണൂര്‍: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ചക്കരക്കല്ല്, അഞ്ചരക്കണ്ടി, മുരിങ്ങേരിയിലെ കെ.എന്‍ ഷാജി(53)യെയാണ് ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വൃദ്ധമാതാവ് പുഷ്പവല്ലി (73)യെയാണ് കൊല്ലാന്‍ ശ്രമിച്ചത്. പുഷ്പവല്ലിക്ക് മകന്‍ നേരത്തെ അഞ്ചു ലക്ഷം രൂപ നല്‍കിയിരുന്നു. ഇതു തിരിച്ചു ചോദിച്ചപ്പോള്‍ നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം മദ്യലഹരിയിലെത്തിയ ഷാജി മാതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മാതാവിനെ കിണറ്റിന്റെ …

ലോറിക്ക് പിന്നില്‍ കാറിടിച്ച് പിതാവും മകളും മരിച്ചു; അപകടം മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ വിദേശത്തു നിന്നുമെത്തിയ പിതാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടയില്‍

ആലപ്പുഴ: ഹരിപ്പാട് ദേശീയപാതയില്‍ കെ.വി ജെട്ടിക്കു സമീപത്തുണ്ടായ വാഹനാപകടത്തില്‍ പിതാവിനും മകള്‍ക്കും ദാരുണാന്ത്യം. വള്ളിക്കുന്നം സ്വദേശി സത്താര്‍ (50), മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഇടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന മറ്റു നാലു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആലിയയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് പിതാവ് സത്താര്‍ വിദേശത്തു നിന്നു നാട്ടിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ സത്താറിനെയും കൂട്ടി വീട്ടിലേക്കു പോകുന്നതിനിടയിലായിരുന്നു …

നാരമ്പാടിയില്‍ നിന്നു കാണാതായ യുവാവ് വിട്‌ളയില്‍ മരിച്ച നിലയില്‍; മൃതദേഹം വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

കാസര്‍കോട്: ഒരു മാസം മുമ്പ് കാണാതായ യുവാവിനെ കര്‍ണ്ണാടക, വിട്‌ളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക, നാരമ്പാടിയിലെ വീട്ടില്‍ തനിച്ചു താമസിച്ചുവരികയായിരുന്ന റോഷന്‍ ജോണ്‍ ഡിസൂസ (42)യുടെ മൃതദേഹമാണ് വിട്‌ളയില്‍ കണ്ടെത്തിയത്. ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ മൃതദേഹം മംഗ്‌ളൂരു, വെന്‍ലോക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കള്‍ ഇവിടെയെത്തിയാണ് മൃതദേഹം റോഷന്‍ ജോണ്‍ ഡിസൂസയുടേതാണെന്ന് തിരിച്ചറിഞ്ഞത്. റോഷനെ കാണാനില്ലെന്നു കാണിച്ച് മഞ്ചേശ്വരം, തൂമിനാട്ടുള്ള സഹോദരി സരിത ഡിസൂസ ആഗസ്റ്റ് 25ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്ത് …

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് മാങ്ങാട്ടെ ബന്ധുവീട്ടിലേക്ക് വിരുന്നു വന്ന കുട്ടി

കാസര്‍കോട്: കളിക്കുന്നതിനിടയില്‍ ദേഹത്തേക്ക് ഗേറ്റ് മറിഞ്ഞു വീണുണ്ടായ അപകടത്തില്‍ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ഉദുമ, പളളം, തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര)ആണ് മരണപ്പെട്ടത്. മാങ്ങാട് , കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

പിറന്നാള്‍ ആഘോഷിക്കാനെത്തിയ യുവാക്കള്‍ക്ക് കുത്തേറ്റു; 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യാമ്പലത്ത് പിറന്നാള്‍ ആഘോഷത്തിനു എത്തിയ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു; 2 പേര്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരിയിലെ തന്‍സീര്‍ (23), താണ സ്വദേശി ഷഹബാസ് (21) എന്നിവര്‍ക്കാണ് കുത്തേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇരുവര്‍ക്കും നേരെ അക്രമം ഉണ്ടായത്. കണ്ണൂര്‍ സിറ്റിയിലെ ഒരു കടയിലെ സെയില്‍സ്മാനായ ഷഹബാസിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് ഇരുവരും പയ്യാമ്പലത്ത് എത്തിയത്. പയ്യാമ്പലം, കടല്‍ത്തീരത്ത് ഫുട്പാത്തിലിരുന്നു കേക്ക് മുറിക്കുകയായിരുന്നു ഷഹബാസും സുഹൃത്തും. ഇതിനിടയില്‍ ബൈക്കുകളില്‍ എത്തിയ ആറംഗസംഘം ലൈറ്റര്‍ ചോദിച്ചു. കൊടുക്കാത്ത വിരോധത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നു …

ഡോക്ടര്‍ ദമ്പതികളുടെ കാറുകളുടെ ചില്ല് തകര്‍ത്ത നിലയില്‍

  കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുടെയും ഭാര്യയുടെയും കാറുകളുടെ ചില്ല് ചെത്തു കല്ലിട്ട് തകര്‍ത്ത നിലയില്‍. ഡോ. അഭിജിത്ത്ദാസ്, ഭാര്യ ഡോ. ദിവ്യ എന്നിവരുടെ കാറുകള്‍ക്കു നേരെയാണ് അക്രമം. ഇരുവരും താമസിക്കുന്ന കാഞ്ഞങ്ങാട, ഉദയംകുന്നിലെ വാടകവീട്ടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്നതായിരുന്നു കാറുകള്‍. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഡോ. അഭിജിത്തിന്റേത് ഹോണ്ട സിറ്റി കാറും ഡോ. ദിവ്യയുടേത് ആള്‍ട്ടോ കാറുമാണ്. ആറു മാസം മുമ്പാണ് മലപ്പുറം, പരപ്പനങ്ങാടി സ്വദേശിയായ ഡോ. അഭിജിത്തും ഭാര്യയും ഉദയംകുന്നിലെ വാടകവീട്ടില്‍ …

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; മംഗ്‌ളൂരുവിലേക്ക് മുങ്ങിയ പ്രതി അറസ്റ്റില്‍, സംഭവം തിരുവോണനാളില്‍

കണ്ണൂര്‍: ഭിന്നശേഷിക്കാരിയായ യുവതിയെ തിരുവോണ ദിവസം വീട്ടില്‍ നിന്നു തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു. സംഭവത്തിനു ശേഷം മംഗ്‌ളൂരുവിലേക്ക് മുങ്ങിയ പ്രതി അറസ്റ്റില്‍. കണ്ണൂര്‍, കേളകം, കാര്യങ്കാപ്പിലെ വലിയ പുതുപ്പറമ്പില്‍ രാജീവ (45)നെയാണ് പുത്തൂരിലെ, സാന്റിയയില്‍ വച്ച് കേളകം എസ്.ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബുധനാഴ്ച രാവിലെ കേളകത്ത് എത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്‍സ്‌പെക്ടര്‍ എം.വി ദിനേശന്‍ രേഖപ്പെടുത്തി. പേരാവൂര്‍ പൊലീസ് സബ്ഡിവിഷന്‍ പരിധിയിലെ 34കാരിയാണ് പീഡനത്തിനു ഇരയായത്. തിരുവോണ ദിവസം യുവതിയുടെ പിതാവ് പുറത്തേക്കു …

എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍; കുടുങ്ങിയത് ഭാര്യയുടെ പേരിലുള്ള സ്‌കോര്‍പിയോ കാറില്‍ കറങ്ങുന്നതിനിടയില്‍

  കാസര്‍കോട്: ഏഴു ഗ്രാം എം.ഡി.എം.എ.യുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചിറ്റാരിക്കാല്‍, ഭീമനടി, കുന്നുംകൈ സ്വദേശിയും കാഞ്ഞങ്ങാട്, ഞാണിക്കടവില്‍ താമസക്കാരനുമായ കെ.കെ നൗഫലി(40)നെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ എന്‍. അന്‍സാറും സംഘവും അറസ്റ്റു ചെയ്തത്. പടന്നക്കാട് ടൗണില്‍ വാഹനപരിശോധനക്കിടയിലാണ് നൗഫല്‍ പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ ഭാര്യയുടെ പേരിലുള്ള സ്‌കോര്‍പിയോ കാറാണ് മയക്കുമരുന്നു കടത്തിനു ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. എസ്.ഐ രാജീവ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജ്യോതിഷ് എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.