ഗുരുവായൂർ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖരന്റെ റീൽസ് ചിത്രീകരണം: ബിജെപി അധ്യക്ഷനെതിരെ കോൺഗ്രസ് പരാതി നൽകി

തൃശൂർ: ഹൈക്കോടതി നിർദേശം മറികടന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആർ. അനൂപാണ് ഗുരുവായൂർ ടെമ്പിൾ പൊലീസിനു പരാതി നൽകിയത്. ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ രാജീവ് ചന്ദ്രശേഖർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. നടപ്പന്തലിലും ദീപസ്തംഭത്തിനു മുന്നിലുമുള്ള ദൃശ്യങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ വിവാഹങ്ങൾക്കും ആചാരങ്ങൾക്കും മാത്രമേ ഇവിടെ വിഡിയോ ചിത്രീകരണം പാടുള്ളുവെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇതു ലംഘിച്ചു ഇതേ സ്ഥലത്ത് റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കലാപാഹ്വാനത്തിന് പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിന്മേലായിരുന്നു നടപടി.
വിഷു ദിനത്തിൽ മാധ്യമങ്ങൾക്കും ഇവിടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page