കാട്ടുപുല്ലായാലെന്താ, തലയിലെഴുത്തു നന്നാവണം: മംഗല്‍പ്പാടിയില്‍ ഖജനാവിലെ പണമെടുത്ത് എന്നോ പണിത കെട്ടിടം കാട്ടുപുല്ലുകള്ക്കായി
മഞ്ചേശ്വരം: സര്‍ക്കാരിനു പണം ഇല്ലെന്ന് ആരു പറഞ്ഞു? മംഗല്പാടി പഞ്ചായത്തിലെ ബേക്കൂരില്‍ കാടിനു പടന്നു കയറാന്‍ സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്തു എത്രയോ കാലം മുമ്പു കെട്ടിടമുണ്ടാക്കിക്കൊടുത്തു. കെട്ടിടം നല്കുന്ന ശീതളഛായയില്‍ കാട്ടു പുല്ലുകള്‍ പടര്‍ന്നു കെട്ടിടത്തിനുള്ളിലേക്കും കയറുന്നു.മംഗല്‍പ്പാടി പഞ്ചായത്തിലെ 8-ാംവാര്‍ഡായ ബേക്കൂറില്‍ വളരെ പണ്ടു കാലം മുതല്‍ ഒരു ഫാമിലി വെല്‍ഫെയര്‍ സെന്ററുണ്ടായിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്ന ആതുര കേന്ദ്രത്തിനു പരിചരണം ഇല്ലാതായതുകൊണ്ടും കാലപ്പഴക്കം കൊണ്ടും അതു ജീര്‍ണ്ണിച്ച് അപകടനിലയിലെത്തിയതോടെ പൊളിച്ചുമാറ്റി പുതിയ കെട്ടിടം സ്ഥാപിക്കാന്‍ ജനങ്ങള്‍ അലമുറയിട്ടു. …