കുംഭ മാസ വാവ്: തൃക്കണ്ണാട്ട് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി


കാസർകോട്: ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്ന കുംഭമാസത്തിലെ വാവ്
ദിനത്തില്‍ ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആയിരങ്ങൾ പിതൃതർപ്പണം നടത്തി.

രാവിലെ 6 മണി മുതല്‍ ക്ഷേത്രം മേല്‍ശാന്തി നവീന്‍ചന്ദ്ര കായര്‍ത്തായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദി ക്രിയകളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രക്കുളത്തില്‍ തീര്‍ഥസ്നാനം നടത്തി താംബൂലവും ദക്ഷിണയും നല്‍കി മേല്‍ശാന്തിയില്‍നിന്ന് അരിയും പൂവും സ്വീകരിച്ചശേഷമാണ് വിശ്വാസികൾ കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലെത്തി പിതൃതര്‍പ്പണം നടത്തിയത്.

ക്ഷേത്രത്തില്‍ എത്തിയ എല്ലാ ഭക്തജനങ്ങള്‍ക്കും ദേവസ്വം വക ലഘു ഭക്ഷണം നല്‍കി. ക്ഷേത്ര ആഘോഷ കമ്മിറ്റി, പൊലീസ്, ആരോഗ്യ വകുപ്പ് ജീവനക്കാർ തുടങ്ങിയവരുടെ സേവനവും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page