ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതര്‍; പ്രതിസന്ധിയില്ല: കാന്തപുരം

ന്യൂദെല്‍ഹി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കാന്തപുരം ശ്രദ്ധേയമായ പ്രസ്താവന നടത്തിയത്. രാജ്യത്ത് മുസ്ലീങ്ങള്‍ക്ക് യാതൊരു പ്രതിസന്ധിയില്ല. പ്രധാന മന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടികാഴ്ചയില്‍ സന്തോഷം ഉണ്ടെന്നും കാന്തപുരം അഭിമുഖത്തില്‍ വ്യക്തമാക്കി. വഖഫ്, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടികാഴ്ച്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page