മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ആനന്ദഷെട്ടി അന്തരിച്ചു

കാസര്‍കോട്: മുതിര്‍ന്ന ആര്‍ എസ് എസ് നേതാവും കുമ്പളയിലെ അക്ഷത ഫിനാന്‍സ് ഉടമയും ബി ജെ പി നേതാവ് അഡ്വ. വി ബാലകൃഷ്ണ ഷെട്ടിയുടെ സഹോദരനുമായ ഷിറിയ, വാനന്തെയിലെ ആനന്ദഷെട്ടി (81) അന്തരിച്ചു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ആര്‍ എസ് എസ് മുഖ്യ ശിക്ഷക്, ഷിറിയ ശങ്കര നാരായണ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മംഗല്‍പ്പാടി പഞ്ചായത്തിലെ മാതൃകാ കര്‍ഷകനായി ആദരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ: ഗുലാബി, മകന്‍: മനോജ് കുമാര്‍ ഷെട്ടി. മരുമകള്‍:പ്രൊഫ. ഭവ്യ.

മറ്റു സഹോദരങ്ങള്‍: ശീലാവതി ഷെട്ടി, പുഷ്പാവതി ഷെട്ടി, രത്‌നാവതി ഷെട്ടി, പ്രേമലത ഷെട്ടി, യശോദ ഷെട്ടി, പരേതനായ ജയരാജ് ഷെട്ടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page