കണ്ണൂര്‍: എ.ഡി.എമ്മിന്റെ മരണത്തില്‍ റിമാന്റില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ ജാമ്യഹര്‍ജി വിശദമായ വാദത്തിനു ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു.
അതേസമയം കേസില്‍ കക്ഷിചേരാന്‍ മരണപ്പെട്ട എ.ഡി.എമ്മിന്റെ കുടുംബം ഹര്‍ജി നല്‍കി.
നവീന്‍ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചു ജില്ലാ കളക്ടര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. മാര്‍ച്ച് കളക്ടറേറ്റ് പരിസരത്ത് പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു. അല്‍പനേരം സംഘര്‍ഷത്തിനും ഇടയായിരുന്നു. ഇതിനിടെ തെളിവു ശേഖരണത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ചുവരെ ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. രണ്ടു ദിവസത്തേക്കാണ് പൊലീസ് ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്.